കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്‍ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നവംബർ 9 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചക്ക് ഒന്നു വരെ എൻഇസികെ, കെടിഎംസിസി ഹാളിൽ വച്ചു സംഘടിപ്പിക്കപ്പെട്ടു.
സെമിനാർ കുവൈറ്റ് ഇടവക വികാരി റവ. ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ലെനി അനിത തോമസിന്റെ പ്രാർഥനയോടെയാണ് സെമിനാറിന് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സെമിനാറിന് സഭയുടെ യുവജന ബോർഡ് സെക്രട്ടറി റവ അനീഷ് മാത്യു ’ ദൈവീക ലക്ഷത്തിനായി ജീവിക്കുക’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സേവിനി സമാജം അംഗങ്ങക്കായി ക്വിസ് മത്സരം നടത്തപ്പെട്ടു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സേവിനി സമാജം അംഗങ്ങൾ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. കൂടാതെ സോളോ സോംഗ്സ് തുടങ്ങിയ വിവിധ പരിപാടികളും അവതരിപ്പിച്ചു . സിസി ജോണ്‍ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. മറിയാമ്മ ഉമ്മന്റെ പ്രാർഥനയോടും റവ. ജോണ്‍ മാത്യുവിന്റെ ആശീർവാദത്തോടും സെമിനാർ സമാപിച്ചു. അനു ജോർജ് വർഗീസ് സ്വാഗതവും ജയമോൾറോയ് നന്ദിയും പ്രകാശിപ്പിച്ചു. ഇടവക ഭരണസമതി അംഗങ്ങളും സെമിനാറിൽ സംബന്ധിച്ചു.
റിപ്പോർട്ട്: രെജു ഡാനിയേൽ