കുവൈത്ത്: കുവൈത്ത് മലയാളികൾ ഏറെ ആകാംശയോടെ കാത്തിരുന്ന ഓണത്തനിമ 2019 അബാസിയ അൽഹൊമൈസി ബാലുചന്ദ്രൻ നഗറിൽ(ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണം) അരങ്ങേറി. കുവൈത്തിലെ 19 പ്രമുഖ ടീമുകൾ പങ്കെടുത്ത പതിനാലാം ദേശീയ വടംവലി മത്സരത്തിൽ തുടർച്ചയായി മൂന്നാംവർഷവും രസോവാ ട്രാവൽ ആൻഡ് ടൂറിസം ഫണ്ട്രസ് ഓഫ് രജീഷ്-എ ജേതാക്കളായി. സാൻസീലിയ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ബോസ്കോ കെകെബി-സി, മെട്രിക്സ് ജിം ഫ്രണ്ട്സ് ഓഫ് രജീഷ്-ബി ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 251 ദിനാറും ബ്ലൂലൈൻ എവർറോളിംഗ് ട്രോഫിയും 151 റിയാലും ലിജു മെമ്മോറിയൽ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. കൂടാതെ ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് കോച്ച്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് അപ്കമിംഗ് പ്ലെയർ, ഫെയർ പ്ലെ ടീം തുടങ്ങി വിവിധ ഇനങ്ങളിലായി ടീമുകൾക്കും വ്യക്തികൾക്കും ഒട്ടനവധി സമ്മാനങ്ങളും വിതരണം ചെയ്തു.
കുവൈത്തിലെ ഓരോ ഇന്ത്യൻ സ്കൂളുകളിലെയും ഏറ്റവും മികച്ച വിദ്യാർഥിക്ക് നൽകുന്ന ഡോ. എപിജെ അബ്ദുൾ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ ഇന്ത്യൻ അംബാസിഡർ കെ. ജീവാസാഗർ, കേണൽ ഇബ്രാഹിം അബ്ദൂറസാക്ക് അൽദായ എന്നിവർ ചേർന്നു വിതരണം ചെയ്തു. 75, 000ൽപരം വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുത്ത 22 വിദ്യാർഥികൾ ആയിരങ്ങളെ സാക്ഷി നിർത്തി അവാഡ് സ്വീകരിച്ചു.
തനിമ അംഗമായിരുന്ന ബിനി ആന്റണിയുടെ സ്മരണാർഥം നൽകുന്ന ബിനി ആന്റണി മെമ്മോറിയൽ എഡ്യുക്കേഷൻ എക്സലൻസ് അവാർഡ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി ഏയ്ഞ്ചൽ മരിയ ജോയ്ക്ക് അംബാസിഡർ സമ്മാനിച്ചു. കുട്ടിത്തനിമയിലെ അംഗങ്ങൾ, ദർശൻ ദിലീപ്, ജോഷ് സാവിയോ, ഹിമ ജേക്കബ്, അനു തോമസ് എന്നിവർ അവാർഡുദാന പരിപാടികൾ ഏകോപിപ്പിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ നിസ്തൂല സേവനത്തിനുള്ള ആദരവായി തനിമയുടെ നാലാമത് സോഷ്യൽ എക്സലൻസ് അവാർഡ് കേണൽ ഇബ്രാഹിം അബ്ദുറസാക്ക് അൽദായ, അംബാസിഡർ കെ. ജീവാസാഗറിൽ നിന്നും ആയിരങ്ങളുടെ കരഘോഷങ്ങൾക്കിടെ ഏറ്റുവാങ്ങി. കുവൈത്തിന്റെ പുരോഗതിയിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് എന്നെന്നും സ്മരിക്കപ്പെടുമെന്നും തന്റെ സേവനം തുടർന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പ്രസ്താവിച്ചു.
കുവൈത്തിലെ ഇന്ത്യൻ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. കേരളത്തിന്റെ പൈതൃകം വിളിച്ചോതിയ 30ൽപരം കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും ഷൈജു പള്ളിപ്പുറം, പ്രതാപൻ മാന്നാർ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം അനുഗ്രഹീത കലാകാരന്മാർ അണിനിരന്ന സംഗീതനിശയും കേരളീയ രുചിക്കൂട്ടുകളുമായി വൈവിദ്ധ്യമാർന്ന ഭക്ഷ്യമേളയും വേറിട്ട അനുഭവമായി.
മഹാത്മജിയുടെ 150 ജ·ദിനത്തെ അനുസ്മരിച്ചു കുവൈത്തിലെ പ്രശസ്ത സംഗീതാധ്യാപകരായ സിന്ദു രമേശും ശ്രുതി ശ്രീജിത്തും നേതൃത്വം നൽകി. 150 സ്കൂൾ കുട്ടികൾ പങ്കെടുത്ത ദേശഭ്കതി ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ഓണത്തനിമ ജനറൽ കണ്വീനർ ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ