ബർലിൻ: ജർമൻ തലസ്ഥാനത്തെ യുഎസ് എംബസിയിൽ മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു.
എംബസി കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ഇതിന്റെ സ്ഥാനം. വെങ്കലത്തിൽ നിർമിച്ച പ്രതിമ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് അനാച്ഛാദനം ചെയ്തത്.
ബർലിൻ മതിൽ പൊളിച്ചതിന്റെ മുപ്പതാം വാർഷികത്തിൽ, റീഗൻ വഹിച്ച സ്തുത്യർഹമായ പങ്ക് അനശ്വരമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പ്രതിമ സ്ഥാപിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബർലിനിലെ യുഎസ് എംബസിയിൽ റീഗന്റെ പ്രതിമ സ്ഥാപിച്ചു
10:53 PM Nov 11, 2019 | Deepika.com