ലണ്ടൻ: സെഹിയോൻ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാംശനിയാഴ്ച ബൈബിൾ കണ്വൻഷൻ നവംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 6 വരെ പാമേഴ്സ് ഗ്രീൻ സെന്റ് ആൻഡ് കാത്തലിക് ഹൈസ്കൂളിലെ പ്രധാന ഹാളിൽ മുതിർന്നവർക്കും ക്ലാസ് മുറികളിൽ കുട്ടികൾക്കുമായി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വൻഷനിൽ ബ്ര. ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയ്ക്കും ഫാ. പാട്രിക്ക് പോൻഗോ വി. കുർബാനയും ബ്ര. ് സെബാസ്റ്റ്യൻ ദൈവവചനപ്രഘോഷണവും ജോണ്സണ്- സൂര്യ ദന്പതികൾ ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും.
ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർഥനയോടെ ശുശ്രൂഷകൾ സമാപിക്കും.
കുന്പസാരത്തിനും സ്പീരിച്ചൽ ഷെയറിംഗിനും പ്രത്യോക സൗകര്യമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി സെഹിയോൻ യുകെ കിഡ്സ് ഫോർ കിംഗ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.
കണ്വൻഷൻ ഹാളിന്റെ അഡ്രസ്:
ST.Anne’s Catholic High School
6, Oakthrope Road, Palmers Green, London, N13STY
റിപ്പോർട്ട്: തോമസ് കെ. ആന്റണി
എപേയ്ക്ക് ലണ്ടൻ ബൈബിൾ കണ്വൻഷൻ നവംബർ 16ന്
10:53 PM Nov 11, 2019 | Deepika.com