ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർഥികളും, മതാധ്യാപകരും നവംബർ 3 ഞായറാഴ്ച സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു.
മുന്നൂറോളം വിദ്യാർഥികളും, മതാധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45ന് ഫൊറോനാ വികാരി റവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുനാൾ കുർബാനക്കുശേഷം, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു.
റിപ്പോർട്ട്: ബിനോയി സ്റ്റീഫൻ