കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹന അപകടത്തിൽ ഒരു മലയാളി മരിക്കുകയും അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈറ്റ് ഓയിൽ കന്പനിയിലേക്ക് പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ പെട്ടത് . കെ.ആർ.എച്ച് കന്പനിയുടെ കീഴിൽ നഴസായി ജോലി ചെയ്യുന്ന കൊട്ടാരക്കര നെല്ലികുന്നം നെട്ടാറ വീട്ടിൽ മേർസി മറിയക്കുട്ടി (44) യാണ് മരണമടഞ്ഞത്. ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാൻപോർട്ട് കന്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റു നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ