മിശ്രിഫ്: കേഫാക് സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്സിക്കും, ബിഗ് ബോയ്സിനും, മലപ്പുറത്തിനും വിജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ റൗദ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി. റൗദക്ക് വേണ്ടി സുഹൈൽ ഗോൾ നേടി. സോനു സേവ്യർ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
കെകഐസും ബിഗ് ബോയ്സും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബിഗ് ബോയ്സ് വിജയിച്ചു. ബിഗ് ബോയ്സ് താരം നൗഷാദ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് ടി.എസ്എഫ്സിയെ കീഴടക്കി . ടി.എസ്എഫ്സി താരം ബിജു മാൻ ഓഫ് ദി മാച്ചായി. സോക്കർ കേരളയും ബ്രദേഴ്സ് കേരളയും തമ്മിൽ നടന്ന അവസാന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബ്രദേഴ്സ് കേരളയുടെ അനസ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99708812,55916413
റിപ്പോർട്ട്: സലിം കോട്ടയിൽ