കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രവാസ ലോകത്ത് ആരോഗ്യ ബോധവൽക്കരണ ചികിത്സ - പുനരധിവാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന കുവൈത്ത് കെ.എംസിസി മെഡിക്കൽ വിംഗ് ഈ വരുന്ന നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9.30 വരെ ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ വച്ചു പ്രമുഖ ഡോക്ടർമാരായ അമീർ അഹ്മദ്, ബിജി ബഷീർ, ഗോപകുമാർ എന്നിവർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും വിവിധ മെഡിക്കൽ വിദഗ്ധർ പങ്കെടുക്കുന്ന സംശയ നിവാരണ പാനൽ ഡിസ്ക്കഷനും സംഘടിപ്പിക്കുന്നു.
പൊതുജനങ്ങൾക്കായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എംസിസി. സംസ്ഥാന പ്രസിഡന്റ് ഷറഫുദീൻ കണ്ണേത്തും മെഡിക്കൽ വിംഗ് ചെയർമാൻ ഷഹീദ് പട്ടില്ലത്തും ജനറൽ കണ് വീനർ ഡോ. അബ്ദുൾ ഹമീദും വാർത്താ കുറിപ്പിൽ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 96652669, 51719196,97715506
റിപ്പോർട്ട്: സലിം കോട്ടയിൽ