+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ ഗ്യാനോത്സവ്

കുവൈത്ത്: സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ( സീനിയർ) സംഘടിപ്പിച്ച എക്സ്ബിഷൻ 'ഗ്യാനോത്സവ്' ശ്രദ്ധേയമായി. വർഷങ്ങളായി നടന്നു വരുന്ന ഗ്യാനോത്സവ് ഇത്തവണ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം പ്രമാ
കുവൈത്തിൽ ഗ്യാനോത്സവ്
കുവൈത്ത്: സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ( സീനിയർ) സംഘടിപ്പിച്ച എക്സ്ബിഷൻ 'ഗ്യാനോത്സവ്' ശ്രദ്ധേയമായി. വർഷങ്ങളായി നടന്നു വരുന്ന ഗ്യാനോത്സവ് ഇത്തവണ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം പ്രമാണിച്ച് ഗാന്ധിയൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിച്ചത്.

കുവൈത്തിലെ കനേഡിയൻ അംബാസഡർ ലൂയിസ് പിയറേ എമൻഡ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങളിൽ മാത്രമല്ല അറിവെന്നും കുട്ടികളുടെ ജന്മവാസന വളർത്തുന്ന ഇത്തരം പ്രദർശനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ പൂർവ വിദ്യാർഥിനിയും പ്രമുഖ എഴുത്തുകാരിയും ആയ റോമ ഖേത്രപാൽ മുഖ്യാഥിതി ആയിരുന്നു. കുട്ടികളുടെ പാഠ്യേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ വിഞ്ജാനോത്സവം സംഘടിപ്പിക്കുന്നതെന്നും സിബിഎസ്ഇ ക്കു കീഴിലുള്ള മറ്റൊരു സ്കൂളിലും ഇത്തരത്തിൽ വിപുലമായ പ്രദർശനം നടത്താറില്ലന്നും സ്കൂൾ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്റ്റേറ്ററും ആയ ഡോ. വിനു മോൻ പറഞ്ഞു. 29 ഡിപ്പാർട്ട്മെന്‍റുകളിൽ നിന്നായി തീയേറ്റർ, ഡിജിറ്റൽ അവതരണം, തത്സമയ നിർമ്മാണം, മാതൃകകൾ തുടങ്ങി 1100ത്തിലധികം മോഡലുകളാണ് കുട്ടികൾ പ്രദർശനത്തിൽ അവതരിപ്പിച്ചത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിവിധ ഡിപ്പാർട്ടുമെന്‍റുകൾ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രദർശനം കാണാനെത്തിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ