+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിസിസിപ്പി ഗവർണർ സ്ഥാനം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തി

മിസിസിപ്പി: മിസിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ടാറ്റ് റിവീസ്, ഡമോക്രാറ്റിക് സ്ഥാനാർഥി ജിം ഹുഡിനെ പരാജയപ്പെടുത്തി സ്ഥാനം നിലനിർത്തി. 2003 നുശേഷം ആദ്യമായാണ്
മിസിസിപ്പി ഗവർണർ സ്ഥാനം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തി
മിസിസിപ്പി: മിസിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ടാറ്റ് റിവീസ്, ഡമോക്രാറ്റിക് സ്ഥാനാർഥി ജിം ഹുഡിനെ പരാജയപ്പെടുത്തി സ്ഥാനം നിലനിർത്തി. 2003 നുശേഷം ആദ്യമായാണ് ഇത്രയും വാശിയേറിയ മത്സരം അരങ്ങേറിയത്.

പോൾ ചെയ്ത ആകെ വോട്ടുകളിൽ 52.2 ശതമാനം ടാറ്റിന് ലഭിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർഥി ജിം ഹുഡിന് 46.5 ശതമാനം വോട്ടുകൾ ലഭിച്ചു. മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർഥികൾക്കും കൂടി 1.3 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

‘ഞാൻ മിസിസിപ്പിയിലെ ജനങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ എനിക്ക് പിന്തുണ നൽകണം’ -തെ രഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രസിഡന്‍റ് ട്രംപ്, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് തുടങ്ങിയവർ ടാറ്റിനു വേണ്ടി മിസിസിപ്പിയിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ട്രംപിനു 2016 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ ഇത്തവണ ലഭിച്ചിരുന്നില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ