+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് മറീൻസിന് ഇനി കുട ഉപയോഗിക്കാം; അനുമതി 200 വർഷത്തിനു ശേഷം

വാഷിംഗ്ടൺ ഡിസി: കോരി ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലെത്തും കുട ചൂടാൻ അനുമതി ഇല്ലാതിരുന്ന യുഎസ് പുരുഷ മറീൻസിന് 200 വർഷങ്ങൾക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാൻ അനുവാദം ലഭിച്ചു. നവംബർ ഏഴിനാണ് ഇതു സ
യുഎസ് മറീൻസിന് ഇനി കുട ഉപയോഗിക്കാം; അനുമതി 200 വർഷത്തിനു ശേഷം
വാഷിംഗ്ടൺ ഡിസി: കോരി ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലെത്തും കുട ചൂടാൻ അനുമതി ഇല്ലാതിരുന്ന യുഎസ് പുരുഷ മറീൻസിന് 200 വർഷങ്ങൾക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാൻ അനുവാദം ലഭിച്ചു. നവംബർ ഏഴിനാണ് ഇതു സംബന്ധിച്ചു ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.

സ്ത്രീ മറീൻസിന് യൂണിഫോമിലായാലും കുട ചൂടാൻ അനുമതി ഉണ്ടായിരുന്നു. യൂണിഫോം ധരിച്ചു ഡ്യൂട്ടിയിലായിരിക്കുന്ന യുഎസ് പുരുഷ മറീൻസിനാണ് മടക്കി പിടിക്കാവുന്ന കുട ഉപയോഗിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രിൽ നടത്തിയ സർവേയുടെ വെളിച്ചത്തിൽ മറീൻസ് കോർപ്സ് യൂണിഫോം ബോർഡാണ് നിലവിലുള്ള നിയമങ്ങൾക്ക് മാറ്റം വേണമെന്ന് ശിപാർശ ചെയ്തത്.

കറുത്ത, ഡിസൈനുകളില്ലാത്ത, മടക്കാവുന്ന കുടകളാണ് ഉപയോഗിക്കേണ്ടതെന്ന് പെന്‍റഗണിൽ വിളിച്ചുചേർത്ത മാധ്യമ പ്രവർത്തകരോട് ജനറൽ ഡേവിഡ് ബെർജൻ പറഞ്ഞു.

2013–ൽ ഔദ്യോഗിക സന്ദർശനത്തിനിടയ്ക്ക് പ്രസിഡന്‍റ് ഒബാമ കോരിചൊരിയുന്ന മഴയിൽ നിന്നും രക്ഷപ്പെടുന്നതിന് മറീൻസിനോട് കുട ചൂടി തരുന്നതിന് ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

1775ലാണ് യുഎസ് മറീൻസ് കോർപസ് ആദ്യമായി രൂപീകരിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള കുടകൾ കണ്ടുപിടിച്ചത് 1852 ലായിരുന്നു. ചട്ടങ്ങൾക്ക് വിധേയമായി ഉത്തരവ് ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ബെർജർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ