+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയില്‍ കേരള ക്ലബിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി. നിര്‍വഹിച്ചു

ഷിക്കാഗോ: ഷിക്കാഗോയിലും, പരിസരത്തും താമസിക്കുന്ന 60 കുടുംബങ്ങളുടെ കൂട്ടായ്മയായ 'കേരള ക്ലബി'ന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് കേരള ക്ലബ് ലക
ഷിക്കാഗോയില്‍ കേരള ക്ലബിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി. നിര്‍വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലും, പരിസരത്തും താമസിക്കുന്ന 60 കുടുംബങ്ങളുടെ കൂട്ടായ്മയായ 'കേരള ക്ലബി'ന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് കേരള ക്ലബ് ലക്ഷ്യമിടുന്നത്. മറ്റു സംഘടനകളോ ക്ലബുകളോ ചെയ്യുന്ന പരിപാടികള്‍ ക്ലബിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ല. ഇതിലെ അംഗങ്ങള്‍ക്കു മാത്രം ഉള്ള പ്രവര്‍ത്തനങ്ങളും, പരിപാടികളും ആണ് ഉദ്ദേശിക്കുന്നത്. കാരണം അംഗങ്ങള്‍ എല്ലാവരും തന്നെ മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളിലും, സമുദായ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ ആണ്.

ക്ലബിന്റെ പ്രവര്‍ത്തനങ്ങളും, ഉദ്ദേശശുദ്ധിയും, അറിഞ്ഞ ചാഴിക്കാടന്‍ ഇതിലെ അംഗങ്ങളെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചു. കേരള ക്ലബ്, കേരള പിറവി2019ല്‍ നിലവില്‍ വന്നത്വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ക്ലബിന്റെ പ്രഥമ കമ്മിറ്റി അംഗങ്ങളായ ബെന്നി വച്ചാച്ചിറ, അച്ചന്‍കുഞ്ഞ് മാത്യു, സാജന്‍ താമരപള്ളി, സാബു അച്ചേട്ട്, ജോസഫ് മാത്യു, വര്‍ഗീസ് ജോണ്‍, റോയി മുളകുന്നം എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

ടെസ ചുങ്കത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടു കൂടിയ മീറ്റിംഗില്‍ ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യു നന്ദിയും പറഞ്ഞു