ക്യാബിൻ ക്രൂ സമരം: ലുഫ്താൻസ 1300 സർവീസുകൾ റദ്ദാക്കി

10:05 PM Nov 07, 2019 | Deepika.com
ബർലിൻ: രണ്ടു ക്യാബിൻ ക്രൂ യൂണിയനുകളുടെ സമരം കാരണം ജർമൻ എയർലൈൻസായ ലുഫ്താൻസ 1300 സർവീസുകൾ റദ്ദാക്കി. പതിനായിരക്കണക്കിന് ലുഫ്താൻസ യാത്രക്കാരെയാണ് സമരം ബാധിച്ചിരിക്കുന്നത്.

ശന്പള വർധയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാർ 48 മണിക്കൂർ ദൈർഘ്യമുള്ള സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരം ഒഴിവാക്കാൻ മാനേജ്മെന്‍റ് അവസാന നിമിഷം വരെ സ്വീകരിച്ച് നിയമ നടപടികളും പരാജയപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ബുധനാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അർധരാത്രി വരെ നീളും. ജർമനിയിൽ നിന്നു പുറപ്പെടുന്ന സർവീസുകളെയാണ് ഇതു പ്രധാനമായും ബാധിച്ചത്.

വ്യാഴാഴ്ച 700 വിമാനങ്ങളും വെള്ളിയാഴ്ച 600 ഓളം വിമാനങ്ങളും റദ്ദാക്കാൻ നിർബന്ധിതരായതായി ലുഫ്താൻസ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളെ ഈ നടപടി ബാധിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഹാംബുർഗ്, കൊളോണ്‍, ഡ്യൂസൽഡോർഫ്, ബർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെ വലിയൊരു വിഭാഗം വിമാനങ്ങൾ ചലനമില്ലാതെ കിടക്കുകയാണ്. പണിമുടക്കിന്‍റെ ഫലമായി ഞങ്ങളുടെ ഉപഭോക്താക്കളിൽ ഉണ്ട ാകുന്ന ആഘാതം കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്ന് ലുഫ്ത്താൻസ അറിയിച്ചിട്ടുണ്ട്.

ലുഫ്താൻസ ഗ്രൂപ്പിലുടനീളമുള്ള ക്യാബിൻ ക്രൂവിന് ഉയർന്ന വേതനം നൽകുന്നതിനൊപ്പം, താൽക്കാലിക തൊഴിലാളികൾക്കായി ദീർഘകാല കരാറുകളിലേക്ക് കൂടുതൽ ആനുകൂല്യങ്ങളും എളുപ്പവഴികളും ആവശ്യപ്പെടുന്നു.ആഭ്യന്തര നേതൃത്വ കലഹത്തെത്തുടർന്ന് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കാൻ യുഎഫ്ഒക്ക് അവകാശമില്ലെന്ന് വാദിച്ച ലുഫ്താൻസ, കോടതിയിൽ യൂണിയന്‍റെ നിയമപരമായ നിലയെ ചോദ്യം ചെയ്തിട്ടുണ്ട ്.യുഎഫ്ഒ അതിന്‍റെ ജീവിതത്തിനായി പോരാടുകയാണന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ