+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ വാഹനാപകടത്തിൽ നാല് വിദ്യാർഥികൾ കൊല്ലപ്പെട്ടു

കോളിൻ കൗണ്ടി (ടെക്സസ്): ലെ വോൺ ടൗണിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾ‍പ്പെടെ നാലു പേർ കൊല്ലപ്പെടുകയും മറ്റു മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ആഡ്രു മില്ലർ (17), ജോർദൻ (17), മേരിലിൻ (16), സിസിലി (16) എന്നിവരാണ് മരിച്ച വിദ്യാർഥികൾ.
കോളിൻ കൗണ്ടി കമ്യൂണിറ്റി ഹൈസ്കൂൾ വിദ്യാർഥികളാണ് നാലുപേരും.

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് കോൺക്രിറ്റ് ഡിവൈഡർ തകർത്തു എതിരെ വന്ന വാനിൽ ഇടിക്കുകയായിരുന്നു. നാലു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട കാരണം പോലീസ് പരിശോധിച്ചുവരികയാണ്.

നാലു വിദ്യാർഥികളുടെ അപ്രതീക്ഷിത വിയോഗത്തിൽ സ്കൂൾ ഡിസ്ട്രിക്ട് സൂപ്രണ്ട് റൂസുവെൽറ്റ് അനുശോചിച്ചു. സ്കൂളിലെ മറ്റു കുട്ടികൾക്കു കൗൺസിലിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റൂസ് വെൽറ്റ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ