+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോമസ് മൊട്ടക്കൻ ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ

ന്യൂജേഴ്സി: അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോർ ഓൾ (ജെഎഫ്എ) ചെയർമാനായി തോമസ് മൊട്ടക്കൻ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാൻ തോമസ് കൂവള്ളൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സ
തോമസ് മൊട്ടക്കൻ ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ
ന്യൂജേഴ്സി: അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോർ ഓൾ (ജെഎഫ്എ) ചെയർമാനായി തോമസ് മൊട്ടക്കൻ തെരഞ്ഞെടുക്കപ്പെട്ടു.

ചെയർമാൻ തോമസ് കൂവള്ളൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സി. ജോർജ് മോഡറേറ്ററായിരുന്നു.

2013 ൽ ന്യുജേഴ്സിയിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച സംഘടനയുടെ ചെയർമാൻ തോമസ് കൂവള്ളൂർ തുടർച്ചയായ ആറു വർഷത്തെ സേവനത്തിനുശേഷം രാജിവച്ച ഒഴിവിലാണ് തോമസ് മൊട്ടക്കലിനെ തെരഞ്ഞെടുത്തത്.

മനുഷ്യാവകാശ പ്രവർത്തകനും ജീവകാരുണ്യ രംഗത്ത് അറിയപ്പെടുന്ന ആളുമായ തോമസ് മൊട്ടക്കൻ ബിസിനസുകാരനും വേൾഡ് മലയാളി കൗൺസിൽ സാരഥിയും മനുഷ്യ സ്നേഹിയുമാണെന്നും അദ്ദേഹത്തെ പോലെ ഒരാൾ ജെഎഫ്എയുടെ നേതൃത്വം ഏറ്റെടുക്കുവാൻ മുന്നോട്ടുവന്നതിൽ അഭിമാനമുണ്ടെന്നും തോമസ് കൂവള്ളൂർ പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിന് ജെഎഫ്എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുവുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും പുതിയ സ്ഥാന ലബ്ധിയോടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ തന്നിൽ നിഷ്പിതമായിട്ടുണ്ടെന്നും തന്നാലാവുംവിധം ആത്മാർത്ഥതയോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്നും തോമസ് കൂവള്ളൂരിനെ പോലെ സാമൂഹ്യ പ്രതിബന്ധതയുള്ള നേതാക്കന്മാരുടെയും പൊതുജനങ്ങളുടേയും സഹകരണം അതിനാവശ്യമാണെന്നും മറുപടി പ്രസംഗത്തിൽ തോമസ് മൊട്ടക്കൻ പറഞ്ഞു.

മുഖ്യ വരണാധികാരിയും വൈസ് പ്രസിഡന്‍റുമായ വർഗീസ് മാത്യു (മോഹൻ) ഡയറക്ടർമാരായ യു.‌എ. നസീർ, ഗോപിനാഥ് കുറുപ്പ്, എ.സി. ജോർജ്, പി.പി. ചെറിയാൻ, രാജു എബ്രഹാം, സണ്ണി പണിക്കർ, വൈസ് ചെയർമാൻ അജിത് നായർ, തങ്കം അരവിന്ദ്, ജനറൽ സെക്രട്ടറി കോശി ഉമ്മൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ജെഎഫ്എയുടെ പ്രസിഡന്‍റ് പ്രേമാ ആന്‍റണി (കലിഫോർണിയ) ലീഗൽ അഡ്വൈസർ ജേക്കൻ കല്ലുപുര എന്നിവരും പുതിയ ചെയർമാന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.