+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഡ്യൂക്കേറ്റ് എ കിഡ് വാർഷികം ആഘോഷിച്ചു

ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ "ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ) ന്‍റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ 'എജുക്കേറ്റ് എ കിഡ്'
എഡ്യൂക്കേറ്റ്  എ  കിഡ്   വാർഷികം ആഘോഷിച്ചു
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ "ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ) ന്‍റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ 'എജുക്കേറ്റ് എ കിഡ്' സേവനത്തിന്‍റെ പതിനാലാം വാർഷികം ആഘോഷിച്ചു.

നവംബർ 2ന് ലോസ് ആഞ്ചലസിലെ ലൈക് ഫോറസ്റ്റിലുള്ള ഗോദാവരി റസ്റ്ററന്‍റിലായിരുന്നു ആഘോഷങ്ങൾ. ബേബി നന്ദനയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകനായ ഡോ.ശ്യാം കിഷൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി എഡ്യൂക്കേറ്റ് എ കിഡുമായി സഹകരിച്ചുകൊണ്ടു മിടുക്കരായ വിദ്യാർഥികളെ സഹായിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

പതിനാലു വർഷമായി ട്രസ്റ്റുനടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം രമ നായർ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എൻജിനിയറിഗ്, നഴ്സിംഗ് വിദ്യാർഥികൾക്ക് ട്രസ്റ്റിന്‍റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈ വർഷം കൂടുതൽപേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ട്രസ്റ്റിന്‍റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ വീഡിയോവഴി പങ്കുവച്ചു.

റിപ്പോർട്ട്: സാൻഡി പ്രസാദ്