+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളീസ് മാക്കോ - ചിങ്ങോത്സവം

കുവൈത്ത്: മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) യുടെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം "ചിങ്ങോത്സവം 2019' എന്ന പേരിൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോററിയത്തിൽ ആഘോഷിച്ചു.
മലയാളീസ് മാക്കോ - ചിങ്ങോത്സവം
കുവൈത്ത്: മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) യുടെ നേതൃത്വത്തിൽ ഓണം - ഈദ് ആഘോഷം "ചിങ്ങോത്സവം -2019' എന്ന പേരിൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോററിയത്തിൽ ആഘോഷിച്ചു.

ലോക കേരളസഭാംഗവും, ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റുമായ ബാബു ഫ്രാൻസീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷാജഹാൻ പട്ടാഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർപേഴ്സൺ സുജാത ഹരിദാസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് സലിം രാജ് , മാവേലിക്കര അസോസിയേഷൻ പ്രസിഡന്‍റ് സക്കീർ പുത്തൻ പാലത്ത് , പി.ജി. ബിനു (വോയ്സ് കുവൈറ്റ് - രക്ഷാധികാരി) , പി.എം. നായർ, അനിൽ ആനാട് (യാത്രാ കുവൈറ്റ്) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ സുഗതൻ നന്ദി പറഞ്ഞു .തുടർന്നു വിശിഷ്ഠ അതിഥികളെ ആദരിക്കരിക്കലും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധയിനം മത്സരങ്ങളും പി.എസ് ബാനർജിയുടെ നേതൃത്വത്തിൽ പൊലിക കുവൈറ്റ് നടത്തിയ നാടൻപാട്ട് ഗാന സന്ധ്യയും ആഘോഷത്തിനു മാറ്റുകൂട്ടി.