+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവര്‍ത്തന മികവില്‍ വീണ്ടും ജനവിധി തേടുന്നു

ഹൂസ്റ്റണ്‍: മാഗ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പ്രവര്‍ത്തന മികവുകൊണ്ടു ശ്രദ്ധ നേടിയ മാത്യു പന്നപ്പാറ ,റെനി കവലയില്‍ ,പ്രമോദ് റാന്നി എന്നിവര്‍ ജനവിധി തേടുന്നു.മാഗിന്റെ മുഖച്ഛായ തന്നെ മാറ്റ
പ്രവര്‍ത്തന മികവില്‍ വീണ്ടും ജനവിധി തേടുന്നു
ഹൂസ്റ്റണ്‍: മാഗ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പ്രവര്‍ത്തന മികവുകൊണ്ടു ശ്രദ്ധ നേടിയ മാത്യു പന്നപ്പാറ ,റെനി കവലയില്‍ ,പ്രമോദ് റാന്നി എന്നിവര്‍ ജനവിധി തേടുന്നു.

മാഗിന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ വര്‍ഷം നടന്നത് ,ആയിരത്തി മുന്നൂറോളം ആളുകള്‍ പങ്കെടുത്ത മാഗ് ഓണം 2019 ,ഒരു സംഭവമായി. സീനിയര്‍ മീറ്റ് മാത്യു പന്നപ്പാറയുടെ നേതൃത്വത്തില്‍ നടന്നു. ഹൂസ്റ്റണിലെ മാധ്യമ പ്രവര്‍ത്തകനാണ് റെനി കവലയില്‍. പ്രമോദ് റാന്നി മാഗിന്റെ പിആര്‍ഒ ആയി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു തുടര്‍ വര്‍ഷമാണ് ഈ മൂവര്‍ സംഘം തേടുന്നത്.

റിപ്പോര്‍ട്ട്: മാധവ മൂര്‍ത്തി