+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദയിൽ പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിനു തുടക്കമായി

ജിദ്ദ: "അതിജീവനത്തിന്‍റെ വായന' എന്ന പേരിൽ നടക്കുന്ന പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിന്‍റെ സൗദി നാഷണല്‍ തല ഉദ്ഘാടനം പ്രവാസി വായന മാനേജിംഗ് എഡിറ്റര്‍ എന്‍. ഏലി അബ്ദുള്ള നിര്‍വഹിച്ചു. പ്രവാസി സ
ജിദ്ദയിൽ പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിനു തുടക്കമായി
ജിദ്ദ: "അതിജീവനത്തിന്‍റെ വായന' എന്ന പേരിൽ നടക്കുന്ന പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിന്‍റെ സൗദി നാഷണല്‍ തല ഉദ്ഘാടനം പ്രവാസി വായന മാനേജിംഗ് എഡിറ്റര്‍ എന്‍. ഏലി അബ്ദുള്ള നിര്‍വഹിച്ചു.

പ്രവാസി സമൂഹത്തിനിടയില്‍ കുറഞ്ഞു കൊണ്ടിരുക്കുന്ന വായനശീലം ആശങ്കയുളവാക്കുന്നതാണെന്നും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരന്ന വായനയിലൂടെ പരിഹാരം കണ്ടെത്താനാവും. ആറു വര്‍ഷം കൊണ്ട് പ്രവാസി സമൂഹത്തിന്റെ അകതളങ്ങളിലേക്കിറങ്ങിചെല്ലാനും അവരുടെ ഭാഗമാവാനും സാധിച്ചത് പ്രവാസി സമൂഹം വായനക്കു നല്‍കി അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഐ സി എഫ് നാഷണല്‍ പ്രസിഡന്‍റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, ജനറല്‍ സക്രട്ടറി ബഷീര്‍ എറണാകുളം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, നിസാര്‍ കാട്ടില്‍, എം കെ അഷ്‌റഫലി, ബഷിര്‍ ഉള്ളണം, അബൂബക്കര്‍ അന്‍വരി, അലി കുഞ്ഞി മൗലവി, ജലീല്‍ മാസ്റ്റര്‍ വടകര എന്നിവർ സംബന്ധിച്ചു.