+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധീര ദേശാഭിമാനികളുടെ പോരാട്ട ചരിത്രങ്ങൾ യുവതലമുറ പഠന വിധേയമാക്കണം

മക്ക : ധീര ദേശാഭിമാനികൾ രാജ്യത്തിൻറെ നിലനിൽപ്പിനു വേണ്ടി നടത്തിയ പോരാട്ടചരിത്രങ്ങൾ യുവ തലമുറ പഠന വിധേയമാക്കണമെന്ന് കലാലയം സംസ്കാരിക വേദി അഭിപ്രായപ്പെട്ടു . മക്ക ജബലുന്നൂർ ശുഹദയിൽ കേരളപ്പിറവി യോടനുബന്ധ
ധീര ദേശാഭിമാനികളുടെ പോരാട്ട ചരിത്രങ്ങൾ യുവതലമുറ പഠന വിധേയമാക്കണം
മക്ക : ധീര ദേശാഭിമാനികൾ രാജ്യത്തിൻറെ നിലനിൽപ്പിനു വേണ്ടി നടത്തിയ പോരാട്ടചരിത്രങ്ങൾ യുവ തലമുറ പഠന വിധേയമാക്കണമെന്ന് കലാലയം സംസ്കാരിക വേദി അഭിപ്രായപ്പെട്ടു . മക്ക ജബലുന്നൂർ ശുഹദയിൽ കേരളപ്പിറവി യോടനുബന്ധിച്ച്
സംഘടിപ്പിച്ച കുഞ്ഞാലി മരക്കാർ ഒരു ദേശസ്നേഹി യുടെ വീരഗാഥ എന്ന വിചാര സദസിലാണ് അഭിപ്രായം ഉയർന്നത്.

ചരിത്രങ്ങളെ വളച്ചൊടിക്കുകയും ചരിത്രങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ കുഞ്ഞാലിമരക്കാര് പോലുള്ള ദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങൾ യുവതലമുറ ചരിത്ര പഠന വിധേയമാക്കണം എന്നും പൊതുസമൂഹത്തിനു മുന്നിൽ പ്രചരിപ്പിക്കണമെന്നും വിചാര സദസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

ഐസിഎഫ് സേവന വിഭാഗംസെക്രട്ടറി അബ്ദുസലാം ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. വിചാര സദസ് സെക്ടർ ചെയർമാൻ ഫിറോസ് സഅദി അധ്യക്ഷത വഹിച്ചു .സൗദി വെസ്റ്റ് നാഷണൽ കലാലയം സമിതി അംഗം ശിഹാബ് കുറുകത്താണി വിഷയാവതരണം നടത്തി. നാഷണൽ എക്സിക്യൂട്ടീവ് ഷറഫുദ്ദീൻ വടശ്ശേരി, സെൻട്രൽ നേതാക്കന്മാരായ യാസിർ സഖാഫി ,ഇസഹാഖ് ഖാദിസിയ്യ, നൗഫൽ അരീക്കോട്, അബ്ദുൽ ഗഫൂർ പാങ്ങ് തുടങ്ങിയവർ സംസാരിച്ചു. അഷറഫ് കാസർകോട് ,മുജീബ് വാഴക്കാട്,റഷീദ് ഓടോംപറ്റ ,അബ്ദുൽ അസീസ് മാവൂർ എന്നിവർ സംബന്ധിച്ചു .

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ