വെട്ടുകാട് പള്ളി തിരുനാള്‍ നവംബര്‍ 23 ന് ഈസ്റ്റ്ഹാമില്‍

08:37 PM Nov 05, 2019 | Deepika.com
തിരുവനന്തപുരത്തെ പ്രസിദ്ധമായ വെട്ടുകാട് പള്ളി തിരുനാള്‍ ലണ്ടനില്‍ ആഘോഷിക്കുന്നു. നവംബര്‍ 23 ന് ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ചാണ് വെട്ടുകാട് പള്ളിയിലെ പ്രധാന തിരുനാളായ ക്രിസ്തു`രാജന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നത്.

ലണ്ടനിലുള്ള വെട്ടുകാട് ഇടവകക്കാരാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെട്ടുകാട് പള്ളി. അവിടുത്തെ തിരുനാളിന് ആണ്ടു തോറും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. വെട്ടുകാട് പള്ളി തിരുനാള്‍ അതേ ഭക്തിയോടും പ്രൗഢിയോടും കൂടി ആഘോഷിക്കുവാനാണ് ഇടവകക്കാര്‍ ഒരുങ്ങൂന്നത്. ലണ്ടനില്‍ വസിക്കുന്ന ആളുകള്‍ക്ക് നാട്ടില്‍ പോകാതെ തന്നെ വെട്ടുകാട് പള്ളി തിരുനാളില്‍ പങ്കെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണിത്.

നവംബര്‍ 23 ന് ഉച്ചകഴിഞ്ഞ് രണ്ടരക്ക് തിരുനാള്‍ ആഘോഷം ആരംഭിക്കും. കുംബസാരം, കൊന്തനമസ്‌കാരം, പാദപൂജ, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം എന്നിങ്ങനെയാണ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍. തിരുനാളിന് ശേഷം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പതിനഞ്ചാം തീയതി മുതല്‍ വൈകുന്നേരം എട്ടുമണിക്ക് പാദപൂജ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാന്ത 07722950467, സ്റ്റാന്‍ലി 07529419985 എന്നിവരെ ബന്ധപ്പെടണം.

തിരുനാള്‍ നടക്കുന്ന പള്ളിയുടെ വിലാസം:

ST.MICHAEL'S CHURCH,21 TILBURY ROAD,EAST HAM, LONDON E6 6ED

സ്‌നേഹവിരുന്ന് നടക്കുന്ന സ്‌കൂള്‍ ഹാളിന്റെ വിലാസം: ST.MICHAEL'S SCHOOL HALL, HOWARD ROAD, EAST HAM. E6 6EE