നൃൂഡൽഹി /ലുധിയാന: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാർഥനാജീവിതം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീർന്ന വറ്റാത്ത ആത്മീയ ശ്രോതസുമായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ലുധിയാനാ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ, ഇടവകയുടെ കാവൽപിതാവും, ദേശത്തിന്റെ സൂരൃതേജസുമായി പരി. പരുമല തിരുമേനിയുടെ 117-ാംമത് ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 27 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ പൂർവാധികം ഭംഗിയോടും, ഭക്തിയാദരവുകളോടും കൂടി നടത്തപ്പെടും.
മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ആഗ്ര സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. സുമോദ് ജോണ് ഈ വർഷത്തെ പെരുന്നാളിനും കണ്വഷനും, വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും.
27 മുതൽ 3 വരെ പെരുന്നാൾ അനുഗ്രഹപ്രദമായി ആഘോഷിക്കുന്നതിന് വേണ്ടി വികാരി റവ. ഫാ. റോബിൻസ് ദാനിയേൽ, സെക്രട്ടറി ഡോ. പ്രദീപ് രാജ, ട്രസ്റ്റി കെ. പി അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
27 ഞായറാഴ്ച വി. കുർബാനയ്ക്ക് ശേഷം റവ. ഫാ. റോബിൻസ് ദാനിയേൽ പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു, എല്ലാ ദിവസവും വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥനയും, ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. അതിനുശേഷം ആഗ്ര സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. സുമോദ് ജോണ് നയിക്കുന്ന ബൈബിൾ കണ്വൻഷനും, മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.
നവംബർ രണ്ട ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാർഥനയെ തുടർന്ന് നഗരം ചുറ്റിയുളള ഭക്തി നിർഭരമായ റാസയും തുടർന്ന് ആശീർവാദം നൽകുകയും, തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. നവംബർ 3 ഞായറാഴ്ച രാവിലെ 7.45ന് പദയാത്രകൾക്ക് സ്വീകരണം. എട്ടിന് പ്രഭാതനമസ്കാരം തുടർന്ന് വിശൂദ്ധ കുർബാനയും. പെരുന്നാൾ കൊടിയിറക്ക്, സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
റിപ്പോർട്ട്: ഷിബി പോൾ