ന്യഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ജപമാലയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ പ്രദക്ഷിണത്തിൽ മലയാളികൾ ഉൾപ്പെട നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ 7.30ന് വി. കുർബാനയെ തുടർന്ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് പ്ലെ സ്കൂൾ ഗ്രൗണ്ടിൽ നിന്നും തുടങ്ങിയ പ്രദക്ഷിണം മൊഹമ്മദ്പൂർ വഴി ചുറ്റി തിരിച്ചു പള്ളിയിൽ മാതാവിന്റെ ഗ്രോട്ടയിൽ സമാപിച്ചു. വികാരി റവ. ഫാ. മരിയ സൂസൈ, ഫാ. ജിയോ ജേക്കബ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്