+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ കാന്‍സര്‍ അവബോധ സെമിനാര്‍

കുവൈത്ത് സിറ്റി : പ്രമുഖ ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ സഹകരണത്തോടെ കാന്‍സര്‍ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ന് രാവിലെ 11 ന് സ
കുവൈത്തിൽ കാന്‍സര്‍ അവബോധ സെമിനാര്‍
കുവൈത്ത് സിറ്റി : പ്രമുഖ ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ സഹകരണത്തോടെ കാന്‍സര്‍ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ന് രാവിലെ 11 ന് സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിലും 31 ന് രാവിലെ 8.30 ന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലുമാണ് സെമിനാര്‍.

ഇന്ത്യയിലെ പ്രമുഖ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വിപി ഗംഗാധരന്‍, ഡോ. ചിത്രതാര എന്നിവര്‍ സെമിനാറിന് നേതൃത്വം നൽകും .

ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കാന്‍സര്‍ രോഗം വരാനുള്ള പ്രധാന കാരണമെന്നും ഇതിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറം, കുവൈത്ത് കാന്‍സര്‍ സൊസൈറ്റി എന്നിവയുടെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ