+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ

ന്യൂ യോർക്ക്: സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ വിഭിന്നമായ ഒരു അനുഭവമായിരുന്നു. ഒക്ടോബർ 20ന് ജെറീക്കോ ടേൺപയ്‌ക്കിലുള്ള കൊട്ടി
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ
ന്യൂ യോർക്ക്: സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ വിഭിന്നമായ ഒരു അനുഭവമായിരുന്നു.

ഒക്ടോബർ 20ന് ജെറീക്കോ ടേൺപയ്‌ക്കിലുള്ള കൊട്ടിലിയൻ റസ്റ്ററന്‍റിൽ നടന്ന ഡിന്നറിൽ ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സഭകളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്തു.

വൈസ് പ്രസിഡന്‍റ് റവ . ജോസ് കെ. ഇടിക്കുളയുടെ പ്രാർഥനയോടെ ആരംഭിച്ച ഒത്തുചേരലിനു പ്രസിഡന്‍റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതം ആശംസിച്ചു. ബിഷപ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാതിഥി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് ആശംസകൾ നേർന്നു പ്രശസ്തി പത്രം നൽകി സംഘടനയെ ആദരിച്ചു. ഓയിസ്റ്റർ ബേ ടൗൺ ക്ലാർക്ക് . ജിം ആൾട്ടഡോണ, സെനറ്റർസ് ഡിസ്ട്രിക്ട് ഡയറക്ടർ മാർക്ക് കെന്നഡി എന്നിവരും ആശംസകൾ നേർന്നു. ഷാജി പീറ്റർ, സാറാ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോൺ വോയിസ്" ഗാനങ്ങൾ ആലപിച്ചു. വിഭവ സമൃദ്ധമായ സദ്യയും അംഗങ്ങൾ തമ്മിൽ പരസ്‌പരം പരിചയം പുതുക്കുന്നതിനും പഴയ ഓർമകൾ അയവിറക്കുന്നതിനും കൂട്ടായ്‌മ ഡിന്നർ വഴിയൊരുക്കി.

കൺവീനർ . റോയ് ഒ. ബേബി നന്ദി പറഞ്ഞു. ലീസ ജോർജ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ഫാ . ജോർജ് മാത്യു, (സെന്‍റ് ബസേലിയോസ് ഓർത്തഡോൿസ് ചർച്ച്), റവ . പി.എം. തോമസ്, റവ. സജിത് തോമസ് ജോൺ (ലോംഹ് ഐലൻഡ് മാർത്തോമാ ചർച്ച്) എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ നിന്നും ലഭിക്കുന്ന വിഹിതത്തിന്‍റെ ഒരു ഭാഗം എക്യൂമെനിക്കൽ ഫെഡറേഷന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുമെന്ന് കൺവീനർ ഷാജി തോമസ് ജേക്കബ് അറിയിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി