+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവ പതിനാറാം വാർഷികവും സംഗമവും

റിയാദ്: കോഴിക്കോട് പേരാമ്പ്ര നിവാസികളുടെ ജീവകാരുണ്യ കൂട്ടായ്മയായ പ്രവ പതിനാറാം വാർഷികവും പ്രവർത്തകരുടെ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഷീർ ചാലിക്കര ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഷ്റഫ് കല്ലൂ
പ്രവ പതിനാറാം വാർഷികവും സംഗമവും
റിയാദ്: കോഴിക്കോട് പേരാമ്പ്ര നിവാസികളുടെ ജീവകാരുണ്യ കൂട്ടായ്മയായ പ്രവ പതിനാറാം വാർഷികവും പ്രവർത്തകരുടെ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ബഷീർ ചാലിക്കര ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഷ്റഫ് കല്ലൂർ ആമുഖ പ്രസംഗവും കുഞ്ഞമ്മദ് കായണ്ണ സ്വാഗതവും ആശംസിച്ചു. എൻ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഴയകാല പ്രവാസിയായ കുഞ്ഞമ്മദ് പടിയങ്ങലിനെ ആദരിച്ചു. ഷഹീൽ കല്ലോട് അതിഥികളെ പരിചയപ്പെടുത്തി.

"പ്രവാസിയുടെ ഭാവി' എന്ന വിഷയത്തിൽ സംസാരിച്ച സുഹൈൽ അമ്പലക്കണ്ടി പ്രവാസം അവസാനിച്ചിട്ടില്ലെന്നും വിദഗ്ദ്ധ തൊഴിലാളികളുടെ ആവശ്യം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചു വിപുലമായി പ്രതിപാദിച്ച പ്രമുഖ ട്രെയിനറായ ഡോ. അബ്ദുസലാം ഒമർ കുടുംബവുമായും സുഹൃത്തുക്കളുമായും സമൂഹവുമായുമുള്ള ആത്മ ബന്ധം ദൃഢപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന മാനസികോല്ലാസം രോഗമുക്തമായ ജീവിതത്തിൽ പ്രധാനമാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.

കുഞ്ഞമ്മദ് പടിയങ്ങൽ 'പ്രഭ ചൊരിയുന്ന പ്രവ' എന്ന പേരിൽ ലഖുലേഖ ഗഫൂർ കന്നാട്ടിക്ക് നൽകി പ്രകാശനം ചെയ്തു. സ്ഥാപക നേതാക്കളും സജീവ പ്രവർത്തകരുമായ അബ്ദുള്ള പൊറായിൽ , അഷ്റഫ് എൻ.പി, ഹമീദ് ചേനോളി, അബു എറയമ്പത്ത്, മുഹമ്മദ് മലാസ്, ബാവ എൻ.കെ, അസീസ്, മുഹമ്മദ് എൻ.എം എന്നിവരെ അനുമോദിച്ചു. ഷാഫി കൂത്താളിയും ഷംസു ചേനോളിയും പരിപാടിക്ക് നേതൃത്വം നൽകി. എം.ടി. മുനീർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ