+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ ചെട്ടികുളങ്ങര കുംഭഭരണി ജനുവരി 17 ന്

കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് (CAPSS Kuwait) സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്സവമായ "ഭരണി കാഴ്ചകൾ 2020' ന്‍റെ ഫ്‌ളൈർ പ്രകാശനം പ്രകാശനം ചെയ്തു. അബാസിയ ഇന്ത്യൻ സെൻ
കുവൈത്തിൽ ചെട്ടികുളങ്ങര കുംഭഭരണി ജനുവരി 17 ന്
കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് (CAPSS Kuwait) സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്സവമായ "ഭരണി കാഴ്ചകൾ 2020' ന്‍റെ ഫ്‌ളൈർ പ്രകാശനം പ്രകാശനം ചെയ്തു.

അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ജനുവരി 17 ന് (വെള്ളി) നടക്കുന്ന ഉത്സവത്തിൽ CAPSS കുവൈറ്റിന്‍റെ ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രമോദിന്‍റേയും പ്രദീപിന്‍റേയും ശബ്ദ മാധുര്യത്തിൽ നടത്തുന്ന കുത്തിയോട്ട പാട്ടും ചുവടും ഭജന ഗീതങ്ങളുടെ കുലപതിയായ ഡോ. പ്രശാന്ത് വർമ കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും ഗോകുലം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും മറ്റു കലാപരിപാടികളും പഞ്ചാരിമേളവും കെട്ടുകാഴ്ചയും താലപ്പൊലിയും അരങ്ങേറും. പ്രസിദ്ധമായ കഞ്ഞിസദ്യയും പരിപാടിയുടെ ഭാഗമായിരിക്കും.

ഫ്ളയെറിന്‍റെ ആദ്യ കോപ്പി സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ അശോക് വ്യവസായി ആയ ബോണിക്ക് നൽകി നിർവഹിച്ചു. റാഫിൾ കൂപ്പണിന്‍റെ ആദ്യ കോപ്പി സംഘടനയുടെ രക്ഷാധികാരി സന്തോഷ് വ്യവസായി ആയ പ്രവീണിനു നൽകി. തുടർന്നു നടന്ന കുത്തിയോട്ട പാട്ടും ചുവടും പരിശീലന കളരിയും കഞ്ഞി സദ്യയും എല്ലാം കാണികൾക്കു ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ