റോം: 25-ാം വിവാഹ വാർഷികത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹം തേടി ടോമിച്ചൻ-മോളിമ്മ ദന്പതികൾ. ടോമിച്ചന്റെ സഹോദരൻ ഫാ. ചെറിയാൻ തുണ്ടുപറന്പിലിനൊപ്പമാണ് ദന്പതികൾ മാർപ്പാപ്പയെ സന്ദർശിച്ചത്. സാന്റാ മാർതയിലെ വിശുദ്ധ കുർബാനയിലും ഇവർ പങ്കെടുത്തു.
സിഎംഐ സഭാംഗമായ ഫാ. ചെറിയാൻ തുണ്ടുപറന്പിലിന്റെ 25-ാം പൗരോഹിത്യ ജൂബിലി വർഷം കൂടിയാണിത്. റോമിൽ പ്രൊക്യുറേറ്റർ ജനറലും ലസ്റ്റീഷ്യ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ് പ്രഫ. ചെറിയാൻ തുണ്ടുപറന്പിൽ.
മാർപാപ്പയ്ക്കൊപ്പം വിവാഹ വാർഷിക സന്തോഷം പങ്കിട്ട് മലയാളി ദന്പതികൾ
02:47 AM Oct 23, 2019 | Deepika.com