+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എവന്‍സ് ഹോളിഡേയ്‌സ് സംഘത്തിന് ഊഷ്മള വരവേല്പ്

ദോഹ : അഞ്ചു ദിവസത്തെ ജോര്‍ജിയന്‍ പര്യാടനം പൂര്‍ത്തിയാക്കി ദോഹയില്‍ തിരിച്ചെത്തിയ ഏവന്‍സ് ഹോളിഡേയ്‌സ് സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പ്. ദോഹ വിമാനത്താവളത്തിലെത്തിയ സംഘത്തെ എവന്‍സ് ഡയറക്ടര്‍ നില്‍ഷാദ് നാ
എവന്‍സ് ഹോളിഡേയ്‌സ് സംഘത്തിന് ഊഷ്മള വരവേല്പ്
ദോഹ : അഞ്ചു ദിവസത്തെ ജോര്‍ജിയന്‍ പര്യാടനം പൂര്‍ത്തിയാക്കി ദോഹയില്‍ തിരിച്ചെത്തിയ ഏവന്‍സ് ഹോളിഡേയ്‌സ് സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പ്. ദോഹ വിമാനത്താവളത്തിലെത്തിയ സംഘത്തെ എവന്‍സ് ഡയറക്ടര്‍ നില്‍ഷാദ് നാസര്‍, ഹോളിഡേ കോ‌ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷംലു, ഷൈമ അമീന്‍, ഷെര്‍ലി കോപ്റ്റിന തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തിബ്‌ലിസിയിലെ തിബ്‌ലിസി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഖദൗത് മലനിരകള്‍, പത്താം നൂറ്റാണ്ടിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന വംശത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്ന ഗോറിയിലെ ഉപ്ലിസിക്കി ഹിസ്റ്റോറിക്കല്‍ ആര്‍ക്കിടെക്ച്വറല്‍ മ്യൂസിയം തുടങ്ങി ചരിത്രപരവും വിദ്യാഭ്യാസപരവുമായ നിരവധി കാഴ്ചകള്‍ കണ്ടാണ് സംഘം തിരിച്ചെത്തിയത്.

ജോര്‍ജിയയിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പ്രകൃതിദൃശ്യങ്ങളും ഏറെ മനോഹരമാണെന്ന് യാത്രയില്‍ അത്യന്തം സജീവമായ പി.വി മോഹന്‍ദാസ് പറഞ്ഞു. ജോര്‍ജിയന്‍ ജനതയുടെ സ്‌നേഹോഷ്മളമായ പെരുമാറ്റമാണ് എന്നെ ഏറെ ആകര്‍ഷിച്ചതെന്ന് കെ. ദിലീപ് അഭിപ്രായപ്പെട്ടു. ചരിത്രവും സംസ്‌കാരവും ഇതള്‍ വിരിക്കുന്ന ജോര്‍ജിയന്‍ പര്യാടനം ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നെന്ന് ജ്യോതിനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ട്രാവലറുമായ ഡോ. അമാനുള്ള വടക്കാങ്ങരയാണ് യാത്രക്ക് നേതൃത്വം നല്‍കിയത്.