+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് "പാട്ട് പൂക്കും കാലം" നാടകഗാന മത്സരം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്, സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "പാട്ട് പൂക്കും കാലം" എന്ന പേരിൽ നാടകഗാന മത്സരം സംഘടിപ്പിച്ചു. സാൽമിയ മേഖല പ്രസിഡന്‍റ് പ്രജീഷ് തട
കല കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്, സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "പാട്ട് പൂക്കും കാലം" എന്ന പേരിൽ നാടകഗാന മത്സരം സംഘടിപ്പിച്ചു.

സാൽമിയ മേഖല പ്രസിഡന്‍റ് പ്രജീഷ് തട്ടോളിക്കരയുടെ അദ്ധ്യക്ഷതയിൽ ഒക്ടോബർ 18 നു ഇന്ത്യൻ പബ്ലിക് സ്കൂൾ സാൽമിയയിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി ഹിക്മത്ത് ഉദ്ഘടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ .സൈജു സംസാരിച്ചു. യോഗത്തിൽ കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ. സജി, ദിലീപ് നടേരി എന്നിവർ സന്നിഹിതരായിരുന്നു. മേഖല സെക്രട്ടറി അരവിന്ദാക്ഷൻ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ കിരൺ പി.ആർ നന്ദി പറഞ്ഞു.

തുടർന്ന് 12 ടീമുകൾ പങ്കെടുത്ത വാശിയേറിയ നാടകഗാന മത്സരത്തിൽ ചെസ്റ്റ് നമ്പർ : 108 (മീനാക്ഷി, മാളവിക , മീര , ശരത് & സുനിൽകുമാർ ) ഒന്നാം സ്ഥാനവും, ചെസ്റ്റ് നമ്പർ : 104 (ദിലീപ്കുമാർ, ജിജുന, സ്മിത, അലക്സ് & നിർമൽ ), ചെസ്റ്റ് നമ്പർ 110 (അനന്ദിക ദിലീപ്, ആദിതാ സജി, കീർത്തന കിരൺ, ക്രിസ്റ്റിനെ സിസിൽ, കരോളിൻ സിസിൽ) എന്നീ ടീമുകൾ രണ്ടാംസ്ഥാനം പങ്കിട്ടെടുത്തു, ചെസ്റ്റ് നമ്പർ 109 (ഹന്നാ അഹമ്മദ് , ഫർഹാൻ , ഫർസീൻ, ഫിസാൻ, അദിനാൻ& നെഹ്‌നാൻ) മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കല കുവൈറ്റ് അമ്മാൻ യൂണിറ്റ് കൺവീനർ . ഷിജുകുട്ടി രചനയും സംവിധാനവും ദേവ് എഡിറ്റിംഗും നിർവഹിച്ച ''പാട്ടിൽ വിരിഞ്ഞ ചുവന്ന കേരളം'' ഡോക്യുമെന്‍ററി പ്രദർശനം സദസ്സിന് ഹൃദ്യമായ അനുഭവമായി. മത്സരങ്ങൾക്ക് ശേഷം മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച പരിപാടികൾ പരിപാടിക്ക് മിഴിവേകി. പരിപാടിയിൽ ഉടനീളം കുടുംബങ്ങൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പരിപാടി അഞ്ജന സജി, ഭാഗ്യനാഥൻ, ജോർജ് തൈമണ്ണിൽ എന്നിവർ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ