+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിർത്തിമതിൽ: ട്രംപിന്‍റെ വീറ്റോ അസ്ഥിരപ്പെടുത്താനുള്ള നീക്കം സെനറ്റിൽ പരാജയപ്പെട്ടു

വാഷിംഗ്ടൺ ഡിസി: യുഎസ് മെക്സിക്കൊ അതിർത്തി മതിൽ നിർമിക്കുന്നതിന് ആവശ്യമായ പണം വക മാറ്റി ചെലവഴിക്കുന്നതിന് പുറത്തിറക്കിയ എമർജസി ഡിക്ലറേഷൻ ഡമോക്രാറ്റിക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് തള്ളിയതിനെ തുടർന്ന് പ്
അതിർത്തിമതിൽ: ട്രംപിന്‍റെ വീറ്റോ അസ്ഥിരപ്പെടുത്താനുള്ള നീക്കം സെനറ്റിൽ പരാജയപ്പെട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് - മെക്സിക്കൊ അതിർത്തി മതിൽ നിർമിക്കുന്നതിന് ആവശ്യമായ പണം വക മാറ്റി ചെലവഴിക്കുന്നതിന് പുറത്തിറക്കിയ എമർജസി ഡിക്ലറേഷൻ ഡമോക്രാറ്റിക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് തള്ളിയതിനെ തുടർന്ന് പ്രസിഡന്‍റിൽ നിക്ഷിപ്തമായ അംഗീകാരം ഉപയോഗിച്ച് യുഎസ് ഹൗസിന്‍റെ തീരുമാനം മറികടക്കുന്നതിന് ട്രംപ് വീറ്റൊ പ്രയോഗിച്ചിരുന്നു.

ഇതിനെതിരെ ഒക്ടോബർ 17 ന് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനു കൊണ്ടു വന്ന പ്രമേയമാണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടത്.

വീറ്റൊ മറികടക്കാൻ സെനറ്റിന്‍റെ മുന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ 53 വോട്ടുകൾ മാത്രമാണ് നേടാനായത്. 43 ഡമോക്രാറ്റുകളും പത്തു റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 36 അംഗങ്ങൾ പ്രമേയത്തെ എതിർത്തു.

2016 -ൽ ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന അതിർത്തി മതിൽ നിർമാണം. ഡമോക്രാറ്റിക് പാർട്ടിക്കേറ്റ കനത്ത പരാജയം ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടിയെകുറിച്ച് പുനർചിന്തനത്തിനുള്ള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപീച്ച്മെന്‍റ് തീരുമാനം യുഎസ് ഹൗസിൽ വോട്ടിനിടുന്നതിനുപോലുമുള്ള നപടി ക്രമങ്ങൾ ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ