ബർലിൻ : ജർമനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയിൽ കന്പ്യൂട്ടർ വിദഗ്ധരെ തേടി ജർമൻ കന്പനികൾ വീണ്ടും വാതിൽ തുറക്കുന്നു. തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കന്പ്യൂട്ടർ പ്രൊഫഷണലുകൾക്ക് മികച്ച അവസരങ്ങളുമായിട്ടാണ് ഐടി കന്പനികളുടെ നെട്ടോട്ടം.
ജർമനിയിൽ അടിയന്തിരമായി 82,000 ലേറെ ഐടി കംപ്യൂട്ടർ വിദഗ്ദ്ധരെ ആവശ്യമുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ ഒരു പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഐടി മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ബിറ്റ്കോം പോലുള്ള കൂട്ടായ്മകളാണ് ഇത്തരത്തിലുള്ള പഠനങ്ങൾ നടത്തി നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. ചെറുതും വലുതുമായ 2000 ഓളം ജർമൻ കന്പനികളിലാണ് ഈ തൊഴിൽ അവസരങ്ങൾ ഉണ്ടായിരിയ്ക്കുന്നതെന്നാണ് പഠനം പറയുന്നത്.
നിലവിൽ ഐടി മേഖലയിലേയ്ക്ക് പുറംരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒട്ടനവധി എത്തുന്നുണ്ട്. ഇവരൊക്കെതന്നെയും ഇംഗ്ളീഷ് അടിസ്ഥാനമാക്കിയുള്ള ഭാഷയാണ് ഉപയോഗിയ്ക്കുന്നത്. എന്നാൽ ജർമൻഭാഷ തന്നെ വേണമെന്ന ചില കന്പനികളുടെ കാർക്കശ്യം കാരണം ഇൻഡ്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ഐടി വിദഗ്ധർ ഇങ്ങോട്ടേയ്ക്കു കുടിയേറാൻ മടിയ്ക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ ജർമൻ ഭാഷ ഐറ്റി വിദഗ്ദ്ധർക്ക് നിർബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ജർമൻ ഭാഷാപരിജ്ഞാനം ഇല്ലാതെന്നെ വിസയും വർക്ക് പെർമിറ്റും നൽകാൻ സർക്കാർ പുതിയ നിബന്ധനവയ്ക്കണമെന്നും കന്പനികൾ ആവശ്യപ്പെടുന്നത് ഈ മേഖലയിലെ പ്രതിസന്ധിയ്ക്കൊപ്പം ജോലിക്കാരുടെ ദൗർലഭ്യമാണ് തുറന്നുകാട്ടുന്നത്.
ഒരു കന്പ്യൂട്ടർ വിദഗ്ധനു പ്രതിവർഷം 48,000 മുതൽ 60,000 യൂറോ വരെയാണ് ശന്പളമായി നൽകുന്നത്. ബ്ളൂകാർഡ് വിസയാണു ലഭിയ്ക്കുന്നതെങ്കിൽ അടിസ്ഥാനമായി 42,000 യൂറോ നൽകണമെന്നു നിയമമുണ്ട്. ഇതു കൂടാതെ ചിലവൻകിട കന്പനികൾ നൽകുന്ന മറ്റു അനുകൂല്യങ്ങൾ വേറെയും. 2000 ൽ ജർമനിയിൽ അന്നത്തെ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡർ നടത്തിയ ഐടി ഗ്രീൻകാർഡ് വിപ്ളവത്തിന്റെ അടിസ്ഥാനത്തിൽ ഏതാണ്ട് 14,000 ഇൻഡ്യാക്കാർ ജർമനിയിലേയ്ക്കു കുടിയേറിയിരുന്നെങ്കിലും ഇതിൽ പകുതിയിലേറെപ്പേർ പലവിധ കാരണങ്ങളാൽ തിരികെപ്പോയിരുന്നു. അതിനു ശേഷം 2009 ൽ തുടങ്ങിയ ബ്ളൂകാർഡ് സംവിധാത്തിൽ 2013 നുശേഷം ഒട്ടനവധി ഐടി വിദഗ്ധർ ജർമനിയിലെത്തുന്നുണ്ട്. എന്നിട്ടും കന്പനികൾക്ക് മതിയായ പ്രൊഫഷണലുകൾ തികയുന്നില്ല എന്ന വസ്തുതയാണ് ഈ മേഖലയെ വീണ്ടും ചൂടുപിടിപ്പിയ്ക്കുന്നത്.
ഐടി ഉദ്യോഗസ്ഥരുടെ കടുത്ത അഭാവം ജർമൻ കന്പനികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതായിട്ടാണ് സൂചനകൾ.ഐടി വിദഗ്ധർക്കായുള്ള മത്സരത്തിൽ തന്നെ ജർമനി പരാജയപ്പെടുന്നു. പല കന്പനികളും വേണ്ടത്ര അറിയപ്പെടാത്തതിനാൽ തൊഴിലാളികളെ അവരുടെ ബ്രാൻഡുകളിലേക്ക് ആകർഷിക്കാൻ അവർ പാടുപെടുന്നു. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി തൊഴിലാകൾ ഇല്ലാതാവുന്പോൾ ഇപ്പോൾ മിക്ക കന്പനികളിലും പ്രവർത്തന ലക്ഷ്യം പാളുന്നു.
ഈ വർഷം മാത്രം, ജർമനിയിൽ 82,000 ഐടി ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് ഈ മേഖലയെ പിന്നോട്ടടിച്ചതായാണ് കണക്കുകൾ. എല്ലാ വ്യവസായങ്ങളിലുമുള്ള ഡിജിറ്റൽ പരിവർത്തനം രൂപപ്പെടുത്തുന്ന തിരക്കിൽ മുൻവർഷത്തേക്കാൾ 50 ശതമാനം കൂടുതലാണെന്നാണ് വ്യവസായ അസോസിയേഷനായ ബിറ്റ്കോമിന്റെ ഏറ്റവും പുതിയ പഠനം.
ആവശ്യമായ ഐടി യോഗ്യതകളുള്ളവരുടെ കുറവ് കൂടുതൽ, തൊഴിൽ വിപണി ജർമൻ സന്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ വളർച്ചയെ തന്നെ ബാധിയ്ക്കുന്നുണ്ട്. സൈബർ സുരക്ഷയ്ക്ക് തൊട്ടുപിന്നാലെ, അതിനാൽ ഐടി സ്പെഷ്യലിസ്റ്റുകൾ ആവശ്യമാണ്. കന്പനികൾ പ്രതിഭകളെ ആകർഷിക്കാൻ പോരുന്ന ആസ്തികൾ കുറയുന്നു.അതുകൊണ്ടുതന്നെ ജർമൻ ഇടത്തരം കന്പനികൾക്കും അവരുടെ സ്ഥാനത്ത് പലപ്പോഴും ഒരു ആഗോള ബ്രാൻഡാവാൻ സാധിയ്ക്കുന്നില്ല.
യുഎസിന് ശേഷം, ലോകത്തിലെ ഏറ്റവും കൂടുതൽ ഡവലപ്പർമാരുള്ള രാജ്യമാണ് ഇന്ത്യ. ജർമൻ കന്പനികളിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും സ്വന്തം രാജ്യത്ത് പുതിയ ജീവനക്കാരെ തേടുകയാണ്. ഇൻറർനെറ്റ് പോർട്ടലായ സ്റ്റാക്ക് ഓവർഫ്ലോ നടത്തിയ പഠനമനുസരിച്ച്, 2018 ഒടുവിൽ ഡവലപ്പർമാർക്കായി യൂറോപ്യൻ യൂണിയനുവേണ്ടി സർവേ നടത്തിയ കന്പനികളിൽ 24 ശതമാനം മാത്രമാണ്. അതാവട്ടെ മൂന്നാാം സ്ഥാനത്തായി ജർമനിയെ പരിമിതപ്പെടുത്തി.
പ്രതിവർഷം ജർമനിയിൽ വിവിധ കന്പനികൾ പുറത്തുണ്ടാകുന്ന (ഒൗട്ട്സോഴ്സിങ്) ഐറ്റി ഉൽപന്നങ്ങൾ ഏതാണ്ട് 170 ബില്യണ് യൂറോയുടേത് വരുമെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.2012 മുതൽ 2017 വരെ മാത്രം, ജർമനിയിൽ മികച്ച തൊഴിൽ നേടുന്നവരുടെ എണ്ണം 2.88 ദശലക്ഷം വർദ്ധിച്ച് 32.16 ദശലക്ഷമായി ഉയർന്നു.
ഐടി വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദമുള്ളർക്ക് കൂടുതൽ സാധ്യതയാണ് നിലവിൽ ജർമനിയിൽ ഉണ്ടായിരിയ്ക്കുന്നത്. താൽപ്പര്യമുള്ളവർക്ക് യാതൊരു ഏജൻസിയുടെയും സഹായമില്ലാതെ നെറ്റിൽ സെർച്ചുചെയ്താൽ ഐടി മേഖലയിൽ നിലവിലെ ഒഴിവുകൾ കണ്ടെത്താവുന്നതാണ്. തുടർന്ന് അതാതു കന്പനികളുമായി ബന്ധപ്പെട്ട് വിസയും മറ്റു കാര്യങ്ങളുമായി മുന്നോട്ടുപോവാനാവും. ബ്ളൂകാർഡിന്റെ അടിസ്ഥാനത്തിൽ രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ ജർമനിയിലെത്തി ജർമൻ ഭാഷ ബിടു ലെവൽ ഉണ്ടെങ്കിൽ ഇവർക്ക് 21 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം നൽകുന്നുണ്ട്. ഇനിയും അഥവാ ജർമൻ ഭാഷാ ലെവൽ ബി വണ് ആണെങ്കിൽ ഇത്തരക്കാർക്ക് 33 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം വാഗ്ദാനനം ചെയ്യുന്നു. മികച്ച ജോലി സാധ്യതയും ജീവിത നിലവാരവും, പാർട്ടണറിനു ഫാമിലി വിസയും ഒക്കെ നൽകുന്ന കുടിയേറ്റ രാജ്യമായി തൊഴിൽ വിപണിയും തുറന്നിട്ട് വിദഗ്ധർക്കായി ജർമനി കാത്തിരിയ്ക്കുന്നു.
സോഫ്റ്റ് വെയർ ഡെവലർ, പ്രോഗ്രാമർ, ഇലക്ട്രോണിക്സ് എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, ഐടി കണ്സൾട്ടന്റ്, ഐടി അനലിസ്റ്റ്, എഞ്ചിനീയറിംഗ് തൊഴിലുകൾ, മെക്കാനിക്കൽ, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, കന്പ്യൂട്ടർ സയൻസ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയാണ് എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ജനപ്രിയ സ്പെഷ്യലിസ്റ്റ് മേഖലകൾ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഐടി മേഖലയിലേക്ക് 82,000 വിദഗ്ധരെ തേടി ജർമനി
10:58 PM Oct 18, 2019 | Deepika.com