ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ബൈബിൾ കലോത്സവം ഗ്ലോസ്റ്ററിലെ ദ് ക്രിപ്റ്റ് സ്കൂൾ ഹാളിൽ ഒക്ടോബർ 19 ശനിയാഴ്ച നടക്കപ്പെടും. പ്രത്യേകം തയാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ളവരെയാണ് നവംബർ 16ന് ലിവർപൂളിൽ നടക്കുന്ന എപ്പാർക്കിയൽ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിൾ കലോത്സവങ്ങൾ. ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ മാർഗനിർദേശങ്ങളും മറ്റു വിവരങ്ങളും www.smegbible kalolsavam.com ൽ ലഭ്യമാണ്.
ക്രിപ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദൈവ വചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതു തലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിൾ കലോത്സവത്തെക്കണ്ട് മത്സരങ്ങളിൽ പങ്കെടുത്ത് റീജണൽ ബൈബിൾ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയും റീജിയണിലെ മറ്റു വൈദീകരും റീജണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റ്യനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് കണ്ടോത്ത് റീജനൽ ട്രസ്റ്റി : 07703063836
റോയി സെബാസ്റ്റ്യൻ കലോത്സവം കോർഡിനേറ്റർ : 07862701046
ഡോ. ജോസി മാത്യു (കാർഡിഫ്) കലോത്സവം വൈസ് കോർഡിനേറ്റർ
ഷാജി ജോസഫ് (ഗ്ലോസ്റ്റർ) കലോത്സവം വൈസ് കോർഡിനേറ്റർ
Venus Address :
The CRYPT SCHOOL HALL
PODS MEAD
GLOUCESTER
GL2 5AE
റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്
ഗ്ലോസ്റ്റർ ഒരുങ്ങി, ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ കലോത്സവം ഒക്ടോബർ 19ന്
10:50 PM Oct 18, 2019 | Deepika.com