ടെക്സസ്: ലിംഗമാറ്റ ശസ്ത്രക്രിയ മതവിശ്വാസത്തിനെതിരാണെന്നു ഡോക്ടർമാർ വിശ്വസിക്കുന്നുണ്ടെങ്കിൽ, അതു നിഷേധിക്കുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടു ടെക്സസ് ഫെഡറൽ കോടതി ഒക്ടോബർ 15 ചൊവ്വാഴ്ച ഉത്തരവിട്ടു. ലിംഗമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഒരാൾ ആവശ്യപ്പെടുകയാണെങ്കിൽ അതു നിഷേധിക്കുന്നതിനുള്ള അവകാശം ഡോക്ടർമാർക്ക് നേരത്തെ ഉണ്ടായിരുന്നില്ല. മാത്രമല്ല അങ്ങനെ നിഷേധിക്കുന്നതു ഗുരുതരമായ കൃത്യ വിലോപമായിട്ടാണ് ഒബാമ ഭരണകൂടം കണക്കാക്കിയിരുന്നത്.
മൂന്നുവർഷം മുൻപു ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹൂമണ്‍ സർവീസസ് റെഗുലേഷൻ പുറത്തിറക്കിയ ഉത്തരവാണ് പുതിയ കോടതി വിധിയോടെ അസ്ഥിരമായത്. പുതിയ കോടതിവിധി രാജ്യത്താകമാനമുള്ള ഡോക്ടർമാരുടെ റിലിജിയസ് ഫ്രീഡത്തിന് നൽകിയ വലിയ അംഗീകാരം. റിലിജിയസ് ലിബർട്ടി വൈസ് പ്രസിഡന്റ് ലൂക്ക് ഗുഡ്റിച്ച് അവകാശപ്പെട്ടു.
ഗവണ്മെന്റ് ബ്യൂറോക്രാറ്റ്സ് ഡോക്ടർമാരുടെ വ്യക്തി താൽപര്യങ്ങൾക്കെതിരായി നിർബന്ധിച്ചു ഇന്നത് ചെയ്യണമെന്നാവശ്യപ്പെടുന്നതു തികച്ചും പ്രതിഷേധാർഹമാണെന്നും ഗുഡ്റിച്ച് പറഞ്ഞു.
ഒൻപതു സംസ്ഥാനങ്ങളിലെ 19,000 ഹെൽത്ത് കെയർ പ്രഫഷണലുകളും നിരവധി മത സംഘടനകളും ഒബാമ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിനെതിരെ ലൊ സ്യൂട്ട് ഫയൽ ചെയ്തിരുന്നു. രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുന്നതിന് ഡോക്ടർമാർ പ്രതിജ്ഞാബദ്ധരാണെന്നും ഗുഡ്റിച്ച് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ