ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മ സേവിക സംഘത്തിന്റെ ആതിഥേയത്വത്തിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടത്തപ്പെട്ട നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ 19-മതു സേവികാസംഘം കോണ്‍ഫറൻസ് സമാപിച്ചു.
2019 ഒക്ടോബർ 10 മുതൽ 13 വരെയുള്ള തീയതികളിൽ (വ്യാഴം മുതൽ ഞായർ) നടത്തപ്പെട്ട കോണ്‍ഫറൻസിൽ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ മാർത്തോമാ ഇടവകകളിൽ നിന്നും 400 വനിതകൾ പങ്കെടുത്തു. ഒക്ടോബർ 10 നു വ്യാഴാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം പ്രൗഢഗംഭീരമായിരുന്നു. അഭി. തിരുമേനിമാരും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി, ഭദ്രാസനാധ്യക്ഷൻ അഭി. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു. റവ. ജേക്കബ് പി. തോമസ് സ്വാഗതം ആശംസിച്ചു.
കോണ്‍ഫറൻസ് ചിന്താവിഷയത്തെ അധിഷ്ടിതമാക്കി ഈടുറ്റ ലേഖനങ്ങളും, കവിതകളും ചിത്രീകരണങ്ങളും, സന്ദേശങ്ങളും അടങ്ങിയ കോണ്‍ഫറൻസ് സുവനീർ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയിൽ നിന്നും സുവനീറിന്റെ ആദ്യ പ്രതി അഭിവന്ദ്യ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. സുവനീറിന്റെ പ്രസിദ്ധീകരണത്തിന് സഹകരിച്ച ഏവരോടും ഉള്ള നന്ദി സുവനീർ കണ്‍വീനർ ഷീജ ജോസ് അറിയിച്ചു.
കോണ്‍ഫറൻസിന്റെ ആദ്യകാല നേതാക്കളെ ജനറൽ കണ്‍വീനർ മറിയാമ്മ തോമസ് പരിചയപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നും കടന്നു വന്ന പ്രതി നിധികളെ രജിസ്ട്രേഷൻ കണ്‍വീനർ ദീന മാത്യു പരിചയപെടുത്തി.
"Women as Agents of Life" (സ്ത്രീകൾ ജീവന്റെ വാഹകർ - പുറപ്പാട് 1:17) എന്നുള്ളതായിരുന്നു കോണ്‍ഫറൻസിന്റെ പ്രധാന ചിന്താവിഷയം. ജീവന്റെ നിലനില്പിനെതിരെ ഉയരുന്ന വെല്ലുവിളികളും സ്ത്രീകളുടെ പ്രതികരണങ്ങളും വേദപുസ്തകാടിസ്ഥാനത്തിൽ സവിസ്തരം ചർച്ച ചെയ്യപ്പെട്ടു. വൈവിധ്യമാർന്ന പരിപാടികളോടൊപ്പം ടാലെന്റ്റ് നൈറ്റ്, സമർപ്പണ ശുശ്രൂഷ തുടങ്ങിയവ കോണ്‍ഫറൻസിനു മികവ് നൽകി.
ഭദ്രാസനാധ്യക്ഷൻ അഭി. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, സേവികാസംഘം പ്രസിഡണ്ടും അടൂർ ഭദ്രാസനാധ്യക്ഷനുമായ അഭി. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ്ര ആനി കോശി, നീതി പ്രസാദ്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജിയും മലയാളിയുമായ ജൂലി മാത്യു, എം.ഡി. ആൻഡേഴ്സണ് കാൻസർ സെന്റർ പ്രൊഫസർ ഡോ. ലോൻസെറ്റ ന്യൂമാൻ എന്നിവർ കോണ്‍ഫറൻസിനു വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.
നിരവധി വൈദികശ്രേഷ്ഠരുടെയും ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡന്റ് റവ. ഷിബി വർഗീസ്, സെക്രട്ടറി ജോളി ബാബു, ട്രഷറർ സൂസൻ ജി. ഫിലിപ്പ്, അസംബ്ലി മെന്പർ മറിയാമ്മ ഏബ്രഹാം തുടങ്ങിയവരുടെ സാന്നിധ്യവും നേതൃത്വവും കോണ്‍ഫറൻസിനെ ധന്യമാക്കി.
ഒക്ടോബർ 13 ന് ഞായറാഴ്ച രാവിലെ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനാ ശുഷ്രൂഷയോടു കൂടെ കോണ്‍ഫറൻസ് അനുഗ്രഹകരമായി പര്യവസാനിച്ചു. സെക്രട്ടറി ഷെറി റജി നന്ദി രേഖപ്പെടുത്തി.
റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കണ്‍വീനർ) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജൻ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി