ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ ശനിയാഴ്ച വൈകിട്ട് അഞ്ചിന് സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ചു വിപുലമായി നടത്തുവാൻ തീരുമാനിച്ചു. മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി (മലങ്കര കത്തോലിക്കാ ചർച്ച്) മുഖ്യ സന്ദേശം നൽകുന്നതാണ്.
വിന്റി സിറ്റി എന്നറിയപ്പെടുന്ന ഷിക്കാഗോ മഹാ നഗരത്തിലെ 15 ഇടവകകൾ തോളോടുതോൾ ചേർന്നു ഒരു കുടക്കീഴിൽ അണിചേരുന്ന ഒരു മഹാ സംഗമമാണ് ഈ പ്രസ്ഥാനം. ഏഴാംകടലിനക്കരെ എത്തിച്ചേർന്ന മലയാളി പ്രവാസി സമൂഹം ഇന്നു ക്രിസ്തുദേവന്റെ ജനന പെരുന്നാൾ ഭക്ത്യാദരവോടുകൂടി ആഘോഷിക്കുന്നതിനൊപ്പം, ആരുടേയും സഹായം ഇല്ലാതെ, സ്വന്തമായി തലചായ്ക്കാനിടമില്ലാത്ത രണ്ട് കേരളീയ കുടുംബങ്ങൾക്ക് ഭവനം നൽകിക്കൊണ്ട് അതിന്റെ താക്കോൽദാന നിർവഹിക്കൽ ചടങ്ങും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
പരിപാടികളുടെ വിജയകമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ - റവ.ഫാ. ഡാനിയേൽ ജോർജ്, ജനറൽ കണ്‍വീനർ- ജേക്കബ് കെ. ജോർജ് എന്നിവർ നേതൃത്വം കൊടുക്കുന്നു. ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും പരിപാടികളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം