ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2-ന്റെ ഓണാഘോഷവും വാർഷിക ദിനാഘോഷ പരിപാടികളും ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 6 മുതൽ മയൂർ വിഹാർ ഫേസ് 2-ലെ പോക്കറ്റ് ബി-യിലുള്ള എംസിഡി സാമുദായിക കേന്ദ്രത്തിൽ അരങ്ങേറും.
പരിപാടികളോടനുബന്ധിച്ചു ഏരിയ ചെയർമാൻ കെ.വി. മുരളീധരന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കെ. സച്ചിദാനന്ദൻ മുഖ്യാതിഥിയാകും. ചടങ്ങിൽ പ്രമുഖ കഥക് ഡാൻസർ പദ്മശ്രീ ഡോ. ശോവന നാരായണ്‍, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് കൗണ്‍സിലർ ഭാവനാ മാലിക്, ഡി.എം.എ. കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് സി.എ. നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഏരിയ സെക്രട്ടറി എ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഡിഎംഎയിലെ ഗായികാ ഗായകരും കലാകാര·ാരും അവതരിപ്പിക്കുന്ന ഗാനമേള, സ്കിറ്റ്, വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ ആഘോഷ പരിപാടികൾക്ക് നിറപ്പകിട്ടേകും.
കൂടുതൽ വിവരങ്ങൾക്ക് 9868336165
റിപ്പോർട്ട്: പി.എൻ. ഷാജി