ലണ്ടൻ: ബ്രിട്ടനും ബ്രിട്ടീഷുകാർക്കും തൽക്കാലം ആശ്വസിയ്ക്കാം. കൊടുന്പിരിയുടെ ഏതാനും ദിവസങ്ങൾക്ക് അവധി നൽകി ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ പുതിയ ഉടന്പടിയായി.
മുൻ കരാറിലെ പ്രധാന വ്യവസ്ഥകൾക്കൊന്നും മാറ്റമില്ലാതെയാണ് പുതിയ ഉടന്പടി. എന്നാൽ ബ്രെക്സിറ്റ് സംഭവിച്ചാൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ 2020 അവസാനം വരെ ബ്രിട്ടനിൽ ബാധകമായിരിക്കും. പക്ഷെ ബിസിനസ് ഡീലുകൾക്ക് ഇളവുകൾ നൽകാനും ധാരണയുണ്ട്. ബ്രിട്ടനിൽ ജീവിക്കുന്ന യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിലെ പൗര·ാർക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗര·ാർക്കും നിലവിലുള്ള എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുമെന്നും ഉടന്പടിയിൽ പറയുന്നുണ്ട്. മുൻപു പറഞ്ഞതുപോലെ ബ്രിട്ടണ് 39 ബില്യണ് പൗണ്ട് ഡിവോഴ്സ് തുകയായി യൂറോപ്യൻ യൂണിയന് നൽകാനും ധാരണയുണ്ട്.
യൂറോപ്യൻ യൂണിയൻ ബ്രിട്ടനും തമ്മിൽ തമ്മിൽ ദിവസങ്ങളായി നടന്നു വന്ന ചർച്ചയ്ക്കൊടുവിലാണ് ധാരണ ഉരുത്തിരിഞ്ഞത്. ബ്രസൽസിൽ വ്യാഴാച രാവിലെ ഇക്കാര്യം പുറത്തുവിട്ടശേഷം യൂറോപ്യൻ യൂണിയൻ രാജ്യത്തലവ·ാരുടെ ഉച്ചകോടി ആരംഭിച്ചു. പുതിയ ഉടന്പടിയുടെ വ്യവസ്ഥകൾ പരിശോധിച്ച് ഇവർ അംഗീകാരം നൽകും. ബ്രിട്ടീഷ് പാർലമെന്റിന്റെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ മാത്രമേ ഉടന്പടി പ്രാബല്യത്തിലാവൂ.
ഇതിനായി ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്മേളനം പ്രത്യേക ശനിയാഴ്ച ചേരും. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച ചേരുന്നതെന്നതെന്ന സവിശേഷതയുണ്ട്.
പുതിയ ഉടന്പടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്വാഗതം ചെയ്തു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ക്ലൌഡ് ജുങ്കറാകട്ടെ ഇരു പാർലമെന്റിലെയും അംഗങ്ങളോട് കരാർ പസാക്കാൻ അഭ്യർഥിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രക്സിറ്റിന് പുതിയ ഉടന്പടിയായി; പാർലമെന്റ് സമ്മേളനം ശനിയാഴ്ച
08:10 PM Oct 18, 2019 | Deepika.com