ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലണ്ടൻ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീൻ ഓഫ് റോസറി മിഷൻ അതിന്റെ സ്ഥാപനത്തിനുശേഷം നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുനാൾ ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ ഒക്ടോബർ 19, 20 തീയതികളിൽ വിപുലവും ആഘോഷവുമായി കൊണ്ടാടുന്നു
വാറ്റ്ഫോർഡ്, ഹെയർഫീൽഡ്, ഹൈവയ്കോംബ് എന്നീ കുർബാന കേന്ദ്രങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീൻ ഓഫ് റോസറി മിഷൻ സംയുക്തമായി ഈ തിരുനാളിന് നേതൃത്വം നൽകും. ഫാ. ജിൽസണ് മുട്ടത്തുകുന്നേൽ കപ്പൂച്ചിൻ, ഫാ. ടെബിൻ പുത്തൻപുരയിൽ സിഎംഐ എന്നിവർ തിരുന്നാൾ തിരുകർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 19 ശനിയാഴ്ച ടെൻഹാം മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ പരി. ജപമാല സമർപ്പണത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് നാന്ദി കുറിക്കും. തുടർന്ന് ആഘോഷമായ കുർബാന നടത്തപ്പെടുന്നതാണ്.
ഒക്ടോബർ 20 ഞായറാഴ്ച ഹെർഫീൽഡ് സെന്റ് പോൾസ് ചർച്ചിൽ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമർപ്പണം, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ, പ്രദക്ഷിണം, സമാപന ആശിർവാദം തുടർന്ന് സ്നേഹവിരുന്നോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കും.
ഒക്ടോബർ മാസത്തിലെ ജപമാല ഭക്തിയുടെ നിറവിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റി അറിയിച്ചു. മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള തിരുന്നാൾ സംഘാടക കമ്മിറ്റിയാണ് ജപമാലരാജ്ഞിയുടെ തിരുന്നാളിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ജോമോൻ-07804691069, ഷാജി-07737702264, ജിനോബിൻ-07785188272, ജോമി-07828708861 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
ലേഡി ക്വീൻ ഓഫ് റോസറി മിഷനിൽ ജപമാലരാജ്ഞിയുടെ ദ്വിദിന തിരുനാൾ 19ന് തുടക്കമാകും
10:57 PM Oct 17, 2019 | Deepika.com