കുവൈത്ത് സിറ്റി: കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കുവൈത്തിലും. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കലാശക്കൊട്ട്' സംഘടിപ്പിക്കുന്നു.
മഞ്ചേശ്വരത്ത് എം.സി. ഖമറുദ്ദീനും എറണാകുളത്ത് ടി.ജെ.വിനോദും അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി.മോഹൻ രാജും വട്ടിയൂർകാവിൽ കെ.മോഹൻ കുമാറുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ.
ഒക്ടോബർ 18 വെള്ളി വൈകിട്ട് ഏഴിന് അബാസിയയിലെ കെ.എംസിസി ഹാളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖ യു.ഡി.എഫ്.നേതാക്കൾ സംബന്ധിക്കും. കുവൈത്തിലെ മുഴുവൻ ഫാഷിസ്റ്റ് വിരുദ്ധ, മതേതര-ജനാധിപത്യ വിശ്വാസികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചി.മുഷ്താഖും വാർത്താകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ