ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വി. യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 18 മുതൽ ഒക്ടോബർ 27 വരെ ഭക്ത്യാദരപൂർവം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു.
ആഘോഷമായ ദിവ്യബലിയും, നൊവേനയും, എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 27ന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.
2013 ഒക്ടോബർ 17നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർ സെറ്റിലെ സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 18ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ. ലിഗോറിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. വെള്ളിയാഴ്ചത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് തോമസ് വാർഡ് നേതൃത്വം നൽകും.
ഒന്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാർഥനകൾക്കും വിവിധ വാർഡ് അംഗങ്ങളാണ് നേതൃത്വം നൽകുക. ഒക്ടോബർ 19 ശനിയാഴ്ച സെന്റ് മേരീസ് വാർഡ്, ഇരുപതാം തിയതി സെൻറ്.പോൾ വാർഡ്, ഇരുപത്തി ഒന്നാം തീയതി സെൻറ്. ജോസഫ് വാർഡ്, ഇരുപത്തിരണ്ടാം തീയതി സെൻറ്. ജോർജ് വാർഡ്, ഇരുപത്തിമൂന്നാം തിയതി സെൻറ്. ആന്റണി വാർഡ്, ഇരുപത്തിനാലാം തിയതി സെൻറ്.ജൂഡ് വാർഡ്, ഇരുപത്തഞ്ചാം തിയതി സെൻറ്. അൽഫോൻസാ വാർഡ്, ഇരുപത്തിയാറാം തിയതി സെൻറ്. തെരേസ ഓഫ് കൽക്കട്ട വാർഡ് എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
വിശുദ്ധന്റെ പ്രധാന തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 27ന് ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. ദിവ്യബലിക്കു ശേഷം ലത്തീഞ്ഞു വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും .
മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.
നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക :
ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732) 7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 7326903934, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908) 4002492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 7218076, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 9085314034, ജോജോ ചിറയിൽ (കോർഡിനേറ്റർ) 7322154783, ജെയിംസ് പുതുമന (കോർഡിനേറ്റർ) 7322164783.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം