ഷിക്കാഗോ: കെസിവൈഎൽ എന്ന ക്നാനായ യുവജനപ്രസ്ഥാനം അതിന്റെ ഗോൾഡൻ ജൂബിലി ഷിക്കാഗോയിൽ വിപുലമായി ആഘോഷിക്കുന്നു. സഭാ സമുദായത്തിന്റെ ഇന്നു വരെയുള്ള വളർച്ചയുടെ കൂട്ടായ്മയ്ക്ക് ശക്തമായി നിലകൊള്ളുന്ന ഒരു സംഘടനയാണ് കെസിവൈഎൽ.
നവംബർ 1, 2, 3 തീയതികളിൽ കെസിവൈഎൽ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്പോൾ 50 വർഷത്തെ തലമുറകളുടെ സംഗമമായി അതു മാറുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ക്നാനായ മക്കളിൽ നിന്ന് ഉറവകൾ പോലെ, നീർച്ചാലുകൾ പോലെ ഒലിച്ചു വരുന്ന ആരവം. നവംബർ 1, 2, 3 തീയതികളിൽ അതൊരു സാഗരമായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. എല്ലാ കമ്മിറ്റികളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഈ സംഗമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് റിസപ്ഷൻ കമ്മിറ്റി. അതിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത് കെസിഎസ് മുൻ ട്രഷററും, ഷിക്കാഗോ മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ സ്റ്റീഫൻ കിഴക്കേക്കുറ്റാണ്. ഈ കമ്മിറ്റിയിൽ സ്റ്റീഫനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നത് മാത്യു ഇടിയാലി, ജിനു പുന്നച്ചേരിൽ, സണ്ണി മേലേടം, ചാരി ചാക്കോ എന്നിവരാണ്.
കെസിവൈഎൽ എന്ന സംഘടനയ്ക്ക് ഈടുറ്റ സംഭാവന ചെയ്ത മുൻകാല നേതാക്ക·ാരെ ആദരിക്കുന്ന അവാർഡ് എന്ന കരുത്തുറ്റ കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് ഷിക്കാഗോ കെസിഎസ്. ന്റെ കരുത്തനായ സെക്രട്ടറി റോയി ചേലമലയിൽ ആണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് നിഗിൽ തേക്കിലക്കാട്ടിൽ, ലിയ കുന്നേച്ചേരിൽ എന്നിവരാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം