ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി 2009 മുതൽ എല്ലാവർഷവും നടത്തിവരുന്ന അമേരിക്കൻ കർഷകശ്രീ അവാർഡ് റോക്ക്ലാൻഡ് കൗണ്ടിയിൽ നിന്നുള്ള ഫിലിപ്പ് ചെറിയാൻ (സാം) ഈവർഷത്തെ ഒന്നാം സമ്മാനത്തിന് അർഹനായി.
രണ്ടാം സമ്മാനം ലോംഗ്ഐലന്റിൽ നിന്നുള്ള ബാലാ വിനോദും, മൂന്നാം സമ്മാനം ഈസ്റ്റ് മെഡോയിൽ നിന്നുള്ള സുരേഷ് തോമസും അർഹരായി.
അമേരിക്കൻ മലയാളികളുടെ തിരക്കുപിടിച്ച ജീവതത്തിനിടയിൽ നമ്മുടെ നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വ്യായാമം, മാനസിക സന്തോഷം, കൂടാതെ ശുദ്ധമായ പച്ചക്കറികൾ ഉൽപാദിപ്പിച്ച് കഴിക്കുന്നതിനും ലക്ഷ്യംവച്ചു തുടങ്ങിയ ഈ പരിപാടിയിലേക്ക് ഇതുവരേയും നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കർഷകശ്രീ അവാർഡിന്റെ പത്താം വാർഷികം വിപുലമായ പരിപാടികളോടെ നടത്തി സമ്മാനദാനം നിർവഹിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് മഠത്തിൽ (917 459 7819), കുഞ്ഞ് മാലിയിൽ (516 503 8082), സക്കറിയാ കരുവേലി (516 285 3085), ബേബിക്കുട്ടി തോമസ് (516 974 1735), ജെയിംസ് പിറവം (516 603 1749).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം