കാൽഗറി: കാൽഗറി സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി ’തനിമ -2019’ സംഘടിപ്പിച്ചു. ജാതി മതഭേദമില്ലാതെ കാൽഗറിയിലെ നൂറ്റി ഇരുപതിൽപ്പരം കലാകാര·ാർ പങ്കെടുത്ത തനിമ 2019 സദസ് പൂർണമായി ആസ്വദിച്ചു.
ഇടവക വികാരി റവ.ഫാ. ഷെബി ജേക്കബിന്റെ പ്രാർഥനയോടുകൂടി ആരംഭിച്ച തനിമ 2019-ൽ ദിവ്യ ജോണ് എംസിയായിരുന്നു. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസഫ് ജോണ് ആശംസയർപ്പിച്ചു. കമ്മിറ്റി പ്രസിഡന്റ് ജോണ് ചാക്കോ, സെക്രട്ടറി വിപിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ കോർഡിനേറ്റേഴ്സ് ഫെബിനും, ജിബിനും ആയിരുന്നു. ട്രസ്റ്റി വിപിൻ മാത്യു ചടങ്ങ് വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം