ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൊബൈൽ, ഇന്റർനെറ്റ്, സാങ്കേതികവിദ്യാ സമ്മേളനമായ ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസ് 2019 നോട് അനുബന്ധിച്ചുള്ള ഡിജിറ്റൽ കമ്യൂണിക്കേഷൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏറ്റവും മികച്ച 4 ജി, ബ്രോഡ്ബാൻഡ് ശൃംഖലയുള്ള സംസ്ഥാനത്തിനുള്ള പുരസ്കാരം ആന്ധ്രാപ്രദേശിനാണു ലഭിച്ചത്.
ത്രിദിന ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനും ടെലികോം സെക്രട്ടറിയുമായ അൻഷു പ്രകാശ്, സെല്ലുലർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ടെലികോം രംഗത്തെ വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ചവർക്കും നവീന സാങ്കേതികവിദ്യകൾ സ്വീകരിച്ചവർക്കുമാണ് വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ലോകോത്തിലെ സുപ്രധാന ഡിജിറ്റൽ സന്പദ് വ്യവസ്ഥയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നവരെ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു. ഓരോ വർഷവും തങ്ങൾ ഇതിനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഒഎഐയും കേന്ദ്ര ടെലികോം വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന ഇന്ത്യ മൊബൈൽ കോണ്‍ഗ്രസിന്റെ മൂന്നാമതു പതിപ്പാണ് ഇത്തവണ നടന്നത്.