ഡബ്ലിൻ സീറോ മലബാർ യുവജന സംഗമം ഒക്ടോബർ 20 ന്

06:17 PM Oct 16, 2019 | Deepika.com
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആദ്യ യുവജന സംഗമവും മരിയൻ ദിനവും സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ (SMYM) സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാളും സംയുക്തമായി ഒക്ടോബർ 20 ന് (ഞായർ) താല കുർബാന സെന്‍ററിൽ ആഘോഷിക്കുന്നു.

ഡബ്ലിനിലെ എല്ലാ കുർബാന സെന്‍ററുകളിലേയും യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 5 ന് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് 2 ന് താല സ്പ്രിംഗ്ഫീൽഡ് St. Mark's GAA ക്ലബിൽ പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം സ്നേഹവിരുന്നോടെ സമാപിക്കും. ക്ലാസുകൾ, മ്യൂസിക്കൽ ബാന്‍റ്, ജപമാല, വിവിധ കലാപരിപാടികൾ തുടങ്ങിയവ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും.

സംഗമത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എസ്എംവൈഎം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ