ലണ്ടന്‍: ഗാനഗന്ധര്യന് ഡോ. കെ.ജെ യേശുദാസിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. ബ്രിട്ടനില്‍ സംഗീത പരിപാടിയുമായി എത്തിയ യേശുദാസിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ യുകെയിലെ ഇന്തോ -ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ബ്രിട്ടീഷ് എംപി .മാര്ട്ടിന് ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രെട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാനിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ പ്രമുഖരായ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍മാരായ ഫിലിപ്പ് എബ്രഹാം, നോര്‍ഡി ജേക്കബ്, സുദേവ് കുന്നത് , യു കെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടര്‍ പയസ് കുന്നശേരി, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവര്‍ ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ പങ്കെടുത്തു . ദാസേട്ടന്റെ ഭാര്യ പ്രഭ യേശുദാസ് , പുത്രന് ഗായകന് വിജയ് യേശുദാസ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍