അബുദാബി: നവകേരള നിർമ്മിതി കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമാണെന്നും അതിനുള്ള വലിയ സാധ്യതകളും സാഹചര്യങ്ങളും കേരളത്തിനുണ്ടെന്നും യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യൽ സെന്ററിൽ ന്ധസാധ്യതകളുടെ നവകേരളംന്ധ എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനുതന്നെ മാതൃകയാകുവാൻ കേരളത്തിന് കഴിയും. അതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും നമുക്കുണ്ട്. പക്ഷെ നമ്മൾ വേണ്ടുന്നത്ര ആ സാഹചര്യങ്ങളെ മനസിലാക്കുന്നില്ല . ഒരു പ്രദേശത്തിന്റെ നവ നിർമ്മിതിക്ക് രാഷ്ട്രീയ സ്ഥിരത അനിവാര്യമാണ്. അത് കേരളത്തെ സംബന്ധിച്ചിടത്തോളം വേണ്ടുവോളമുണ്ട്. രാഷ്ട്രീയ സ്ഥിരതയുണ്ടായിരുന്ന ചില രാജ്യങ്ങൾ ഇന്ന് അസ്ഥിരതയുടെ പിടിയിലാണ്. പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതുണ്ടാകാൻ സാധ്യത യൊട്ടുമില്ല . ഭരണ സംവിധാനത്തിൽ പുറത്തുനിന്നുള്ള ആശയങ്ങൾ എടുക്കേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യൽ സെന്റർ, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് അബുദാബി ഘടകം എന്നിവ സംയുക്തമായാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ശാസ്ത്ര ബോധം വളർത്തുന്ന പരിപാടികളിലൂടെ ശ്രദ്ധേയയായ റേഡിയോ അവതാരിക രശ്മിയെ മുരളി തുമ്മാരുകുടി ഉപഹാരം നൽകി ആദരിച്ചു.
ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ഘടകം സെക്രെട്ടറി സ്മിത ധനേഷ് രശ്മിയെ പരിചയപ്പെടുത്തി. കേരള സോഷ്യൽ സെന്റർ ഈ വർഷം നടപ്പിലാക്കിയ ന്ധബൊക്കെയ്ക്കുപകരം ബുക്ക് ന്ധഎന്ന പരിപാടിയുടെ ഭാഗമായി ലൈബ്രേറിയൻ കെ.കെ ശ്രീവത്സൻ മുരളി തുമ്മാരുകുടിക്ക് പുസ്തകം സമ്മാനിച്ചു. ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ഘടകം പ്രസിഡന്റ് ഈദ് കമൽ സ്വാഗതവും കേരള സോഷ്യൽ സെന്റർ ജോയിന്റ് സെക്രട്ടറി നിർമൽ തോമസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള