അബാസിയ : ചെന്നീർക്കര ഓവർസീസ് ഫോറം ഹൈ- ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പി.കെ രാജു ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ഗിബി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. എം.ജെ. ജോർജ്, അലക്സ് വലിയകാലയിൽ എന്നിവർ ആശംസകളർപ്പിച്ചു.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ചേന്നീർക്കര പഞ്ചായത്തിന്റെ പ്രവാസികളുടെ സംഘമായ ചെന്നീർക്കര ഓവർസീസ് ഫോറം കുവൈത്തിലെ ആദ്യകാല കൂട്ടായ്മകളിൽ ഒന്നാണ്. അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി. അബ്രഹാം അലക്സ് പ്രോഗ്രാമിന് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ