തിരുവനന്തപുരം: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ മേന്മ പുരസ്കാരം വിതരണം ചെയ്തു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവനാണ് തിരുവനന്തപുരം ജില്ലയിലെ അർഹരായവർക്കുള്ള പുരസ്കാരങ്ങളുടെ വിതരണം നിർവഹിച്ചത്.
2018-2019 വർഷത്തെ എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ റംസി, ജാസ്മിൻ ഖാൻ, റംസീന, അമൃത ജ്യോതി, ഗൗരി പ്രദീപ്, ശ്രീലക്ഷ്മി പ്രദീപ് എന്നീ കേളി അംഗങ്ങളുടെ മക്കളാണ് പുരസ്കാരവും കാഷ് അവാർഡും ഏറ്റുവാങ്ങിയത്.
ചടങ്ങിൽ ബദിയ ഏരിയ രക്ഷാധികാരി അംഗം റഫീഖ് പാലത്ത് സ്വാഗതവും, കേളി മുൻ സെക്രട്ടറി റഷീദ് മേലേതിൽ അദ്ധ്യക്ഷതയും വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ.ഉണ്ണികൃഷ്ണൻ, കേളി മുൻ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ബേബി നാരായണൻ നന്ദി രേഖപ്പെടുത്തി.
പുരസ്കാരത്തിന് അർഹരായ കുട്ടികളുടെയും കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ, നാട്ടിൽ അവധിയിലുള്ള കേളി അംഗങ്ങൾ, കേരള പ്രവാസി സംഘം പ്രവർത്തകർ എന്നിവരും പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തു.